Top

ഗുരുവായൂരില്‍ എന്‍ഡിഎ ദിലീപ് നായരെ പിന്തുണയ്ക്കും; തലശ്ശേരിയില്‍ ഉടന്‍ തീരുമാനം

ബിജെപി സ്ഥാനാര്‍ത്ഥി പത്രിക തള്ളിയ ഗുരുവായൂരില്‍ എന്‍ഡിഎ പിന്തുണ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ക്ക് നല്‍കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. പിന്തുണ വന്‍മുന്നേറ്റത്തിന് വഴിവെക്കുമെന്ന് ദിലീപ് നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്‍ഡിഎയുടെ ഘടകകക്ഷിയാവുമോ എന്ന ചോദ്യത്തിന് അക്കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും ദിലീപ് നായര്‍ മറുപടി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എത്രയും പെട്ടന്ന് സജീവമാകുമെന്നും ദിലീപ് പറഞ്ഞു. ദിലീപ് നായരെ പിന്തുണയ്ക്കുന്നതോടെ ഗുരുവായൂരില്‍ മികച്ച വിജയം നേടുമെന്ന് […]

26 March 2021 12:18 AM GMT

ഗുരുവായൂരില്‍ എന്‍ഡിഎ ദിലീപ് നായരെ പിന്തുണയ്ക്കും; തലശ്ശേരിയില്‍ ഉടന്‍ തീരുമാനം
X

ബിജെപി സ്ഥാനാര്‍ത്ഥി പത്രിക തള്ളിയ ഗുരുവായൂരില്‍ എന്‍ഡിഎ പിന്തുണ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ക്ക് നല്‍കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

പിന്തുണ വന്‍മുന്നേറ്റത്തിന് വഴിവെക്കുമെന്ന് ദിലീപ് നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്‍ഡിഎയുടെ ഘടകകക്ഷിയാവുമോ എന്ന ചോദ്യത്തിന് അക്കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും ദിലീപ് നായര്‍ മറുപടി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എത്രയും പെട്ടന്ന് സജീവമാകുമെന്നും ദിലീപ് പറഞ്ഞു.

ദിലീപ് നായരെ പിന്തുണയ്ക്കുന്നതോടെ ഗുരുവായൂരില്‍ മികച്ച വിജയം നേടുമെന്ന് കെ സുരേന്ദ്രനും പ്രതികരിച്ചു. തലശ്ശേരിയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നതിലും ഉടന്‍ തീരുമാനമുണ്ടാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Next Story