നായാട്ട് ഒടിടിയിലേക്ക്; ഉടൻ നെറ്റ്ഫ്ലിക്സിൽ റിലീസ്

കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ജോജു ജോർജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ചിത്രം നായാട്ട് ഒടിടി റിലീസിന് ഒരുങ്ങുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രമെത്തുന്നത്. നിമിഷ സജയനാണ് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നതായി അറിയിച്ചത്.

ഏപ്രിൽ എട്ടിനാണ് നായാട്ട് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മഞ്ജു വാര്യർ ഉൾപ്പടെ സിനിമ മേഖലയിൽ നിന്ന് നിരവധിപേർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ജോസഫിലൂടെ ശ്രദ്ധേയനായ ഷാഫി കബീറാണ് നായാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജിനും നിമിഷ സജയനുമൊപ്പം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.

ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്, ഗാനചന അന്‍വര്‍ അലി. ഗോള്‍ഡ് കോയിന്‍സ് പിക്ചേര്‍സും മാര്‍ട്ടിന്‍ പ്രകാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. ഏപ്രില്‍ 8നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Covid 19 updates

Latest News