വ്യത്യസ്ത താളവുമായി ‘അപ്പളാളെ’; നായാട്ടിലെ ആദ്യഗാനം

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന നായാട്ട് എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടു. ‘അപ്പളാളെ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. വരികളിലും താളത്തിലും ഏറെ പുതുമയോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

ഗാനരചയിതാവ് അൻവർ അലി എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. മധുവന്തി നാരായണാണ്‌ ഗാനം പാടിയിരിക്കുന്നത്. ചിത്രം ഏപ്രിൽ എട്ടിന് തിയേറ്ററുകളിൽ എത്തും.

ഒരു പൊലീസ് കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് നായാട്ട്. ജോസഫിലൂടെ ശ്രദ്ധേയനായ ഷാഫി കബീറാണ് നായാട്ടിന്റെ രചന നിര്‍വഹിക്കുന്നത്. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജിനും നിമിഷ സജയനുമൊപ്പം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.

ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം അന്നൗണ്‍സ്മെന്റ് മുതല്‍ ശ്രദ്ധ നേടിയിരുന്നു.താന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും നായാട്ടിലേതെന്ന് ചാക്കോച്ചന്‍ നേരത്തെ പറഞ്ഞിരുന്നു.

ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണന്‍. ഗോള്‍ഡ് കോയിന്‍സ് പിക്‌ചേര്‍സും മാര്‍ട്ടിന്‍ പ്രകാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം.

Covid 19 updates

Latest News