Top

തെലുങ്കു ‘ലൂസിഫര്‍’; സ്റ്റീഫന്റെ പ്രണയിനിയായി നയന്‍താര

മലയാളത്തിന്റെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായ ലൂസിഫറിന്റെ തെലുങ്കു റീമേക്ക് ഉപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വന്നിരുന്നു. എന്നാല്‍ തെലുങ്കു പതിപ്പ് ഉപേക്ഷിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. നിലവില്‍ ചിത്രത്തിന്റെ മ്യൂസിക് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ചിരഞ്ജീവി നായകനാവുന്ന ചിത്രം ചീരു 153 എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ സ്റ്റീഫന്റെ പ്രണയിനിയാവുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ മഞ്ജു വാര്യറിന് പകരമായിരിക്കും നയന്‍താര. അതേസമയം ലൂസിഫറിന്റെ തെലുങ്കു പതിപ്പിനെ റീമെയ്ക്ക് […]

28 Jun 2021 11:39 PM GMT
ഫിൽമി റിപ്പോർട്ടർ

തെലുങ്കു ‘ലൂസിഫര്‍’; സ്റ്റീഫന്റെ പ്രണയിനിയായി നയന്‍താര
X

മലയാളത്തിന്റെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായ ലൂസിഫറിന്റെ തെലുങ്കു റീമേക്ക് ഉപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വന്നിരുന്നു. എന്നാല്‍ തെലുങ്കു പതിപ്പ് ഉപേക്ഷിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. നിലവില്‍ ചിത്രത്തിന്റെ മ്യൂസിക് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ചിരഞ്ജീവി നായകനാവുന്ന ചിത്രം ചീരു 153 എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

നയന്‍താരയാണ് ചിത്രത്തില്‍ സ്റ്റീഫന്റെ പ്രണയിനിയാവുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ മഞ്ജു വാര്യറിന് പകരമായിരിക്കും നയന്‍താര. അതേസമയം ലൂസിഫറിന്റെ തെലുങ്കു പതിപ്പിനെ റീമെയ്ക്ക് എന്ന് വിളിക്കാനാകില്ലെന്ന് നേരത്തെ സംവിധായകന്‍ മോഹന്‍രാജ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ ലൂസിഫറിനെ തനിക്ക് ഇഷ്ടമായി. അതിനാല്‍ സിനിമ ചിരഞ്ജീവിക്ക് വേണ്ടി അഡാപ്പ്റ്റ് ചെയ്യുകയാണ് ചെയ്തതെന്നും മോഹന്‍രാജ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ തിരക്കഥയില്‍ ചിരഞ്ജീവി തൃപ്തനല്ലാത്തതിനാല്‍ സിനിമ ഉപേക്ഷിച്ചു എന്നാണ് തെലുങ്കു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മോഹന്‍രാജ മ്യൂസിക് പ്രൊഡക്ഷനെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. സിനിമയില്‍ ചിരഞ്ജീവിക്ക് അനുയോജ്യമായ മ്യൂസിക് നിര്‍മ്മിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് മോഹന്‍രാജ ട്വീറ്റ് ചെയ്തത്. എസ് തമനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

മോഹന്‍ലാല്‍ നായകനായ ‘ലൂസിഫര്‍’ മലയാളത്തിലും തമിഴിലുമാണ് പുറത്തിറങ്ങിയത്. ടൊവിനോ തോമസ്, പൃഥ്വിരാജ്, വിവേക് ഒബ്രോയ്, മഞ്ജു വാര്യര്‍, സാനിയ ഈയപ്പന്‍, ഇന്ദ്രജിത്, സായിക്കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നല്‍കിയത്.

2019ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ബോക്സ് ഓഫീസില്‍ 200 കോടിയാണ് കളക്ഷന്‍ ലഭിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. മുരളി ഗോപി തിരക്കഥ നിര്‍വ്വഹിച്ചു. സുജിത്ത് വാസുദേവന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ സാംജിത്ത് മുഹമ്മദാണ്.

Next Story