നയൻതാര ചിത്രം നെട്രികണ്‍ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ എത്തും; റിലീസ് ഉടൻ

നയൻതാര നായികയാകുന്ന പുതിയ സിനിമ നെട്രികണ്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. വിഗ്നേഷ് ശിവനാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രം ഉടൻ റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

സിനിമയുടെ സ്‍ട്രീമിംഗ് റൈറ്റ്‍സ് 15 കോടിക്കാണ് വിറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നതായി മാധ്യമപ്രവര്‍ത്തകൻ ദിനേശ് അകുല ട്വീറ്റ് ചെയ്‍തിരിക്കുന്നു. മിലിന്‍ഡ് റാവു സംവിധാനം ചെയ്യുന്ന ‘നെട്രികാന്‍’ നിര്‍മ്മിക്കുന്നത് വിഗ്നേഷ് ശിവനാണ്. അന്ധയായിട്ടാണ് നെട്രികണില്‍ നയൻതാര അഭിനയിക്കുന്നത്. ചിത്രത്തില്‍ നയന്‍താരക്ക് പുറമെ അജ്മലും പ്രധാന വേഷം ചെയ്യുന്നുണ്ട്.

കാര്‍ത്തിക് ഗണേഷാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ലോറന്‍സ് കിഷോര്‍ എഡിറ്റിങ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഗിരീഷ് ജിയാണ് നിര്‍വ്വഹിക്കുന്നത്.

അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴലാണ് നയൻതാരയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം. ചിത്രത്തിൽ കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. രജ്‌നികാന്തിന്റെ ‘അണ്ണാത്തെ’യാണ് നയന്‍താരയുടെ റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രം.

Covid 19 updates

Latest News