ലൈഗീകാതിക്രമകേസ്: സിദ്ദിഖിയുടെ അറസ്റ്റ് സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി
ആലിയയുടെ പരാതിയില്‍ പോക്‌സോ നിയമ പ്രകാരം മുസാഫര്‍നഗറില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഒക്ടോബര്‍ 14 ന് പോക്‌സോ കോടതിയില്‍ ഒരു വനിതാ മജിസ്ട്രേറ്റിന് മുന്നില്‍ ആലിയ മൊഴി രേഖപ്പെടുത്തിയിരുന്നു.
26 Oct 2020 4:43 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ ഭാര്യ ആലിയ നല്‍കിയ ലൈംഗികപീഢനകേസില്‍ അറസ്റ്റ് സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി. കഴിഞ്ഞ ജൂലൈ 27 ന് നടനും നടന്റെ കുടുംബത്തിനുമെതിരെ മുസ്സഫര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടെ അറസ്റ്റ് സ്റ്റേ ചെയ്തിരിക്കുന്നത്.
അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരായ ഫയാസുദ്ദീന്‍, അയാസുദ്ദീന്‍, അമ്മ മെഹ്രുനിസ്സ എന്നിവരുടെ അറസ്റ്റും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് നടന്റെ അഭിഭാഷകന്‍ നദീം സഫര്‍ സൈദി പറഞ്ഞു. എന്നാല്‍ മറ്റൊരു സഹോദരന്‍ മുനാസുദ്ദീനെതിരെയുള്ള കേസില്‍ കോടതി സ്‌റ്റേ
നിഷേധിച്ചു.
നവാസുദ്ദിന്‍ സിദ്ദിയും മൂന്ന് സഹോദരന്മാരും അമ്മയും ചേര്‍ന്ന് തന്നെ ആക്രമിച്ചതായും 2012 ല്‍ കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതായുമാണ് ആലിയ നല്‍കിയ പരാതിയിലെ ആരോപണം. ആലിയയുടെ പരാതിയില്‍ പോക്‌സോ നിയമ പ്രകാരം മുസാഫര്‍നഗറില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഒക്ടോബര്‍ 14 ന് പോക്‌സോ കോടതിയില്‍ ഒരു വനിതാ മജിസ്ട്രേറ്റിന് മുന്നില്‍ ആലിയ മൊഴി രേഖപ്പെടുത്തിയിരുന്നു.