കരിഞ്ചന്തയില്‍ ഓക്സിജന്‍ വിറ്റക്കേസ്; നവനീതിന് ജാമ്യമില്ല
കരിഞ്ചന്തയില്‍ ഓക്സിജന്‍ വിറ്റക്കേസില് ആരോപണവിധേയനായ നവനീത് കല്‍രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി സെഷന്‍സ് കോടതി തള്ളി. ഡല്‍ഹി അഡീഷണ്‍ സെഷന്‍സ് ജഡ്ജി സന്ദീപ് ഗാര്‍ഗ് ആണ് നവനീത് കാല്ക്കരെയുടെ ജാമ്യാപേക്ഷ തള്ളിയത്. രാജ്യം അഭിമുഖീരിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് നവനീത് കല്രെ കോടതിയില്‍ പറഞ്ഞു. ഓക്സിജന്‍ സിലിഡറുകള്‍ക്ക് സര്‍ക്കാര്‍ കൃത്യമായി വിലനിശ്ചയിക്കാത്തതാണ് കേസിന് ആധാരമെന്നാണ് കാല്രെ കോടതിയില്‍ പ്രധാന ആരോപണമുന്നയിച്ചത്. കരിഞ്ചന്തയില്‍ ഓക്സിജന്‍ വിറ്റുവെന്ന് ആരോപണം തികച്ചും കെട്ടിച്ചമച്ചതാണെന്നും കല്രെ കോടതിയില്‍ വാദിച്ചു. […]

കരിഞ്ചന്തയില്‍ ഓക്സിജന്‍ വിറ്റക്കേസില് ആരോപണവിധേയനായ നവനീത് കല്‍രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി സെഷന്‍സ് കോടതി തള്ളി. ഡല്‍ഹി അഡീഷണ്‍ സെഷന്‍സ് ജഡ്ജി സന്ദീപ് ഗാര്‍ഗ് ആണ് നവനീത് കാല്ക്കരെയുടെ ജാമ്യാപേക്ഷ തള്ളിയത്.
രാജ്യം അഭിമുഖീരിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് നവനീത് കല്രെ കോടതിയില്‍ പറഞ്ഞു. ഓക്സിജന്‍ സിലിഡറുകള്‍ക്ക് സര്‍ക്കാര്‍ കൃത്യമായി വിലനിശ്ചയിക്കാത്തതാണ് കേസിന് ആധാരമെന്നാണ് കാല്രെ കോടതിയില്‍ പ്രധാന ആരോപണമുന്നയിച്ചത്. കരിഞ്ചന്തയില്‍ ഓക്സിജന്‍ വിറ്റുവെന്ന് ആരോപണം തികച്ചും കെട്ടിച്ചമച്ചതാണെന്നും കല്രെ കോടതിയില്‍ വാദിച്ചു.
കല്രയ്ക്കെതിരെ ബിസ്നസ്സ് എതിരാളികള്‍ നടത്തിയ നീക്കമാണ് ആരോപണത്തിന് പിന്നിലെന്നും കേസില്‍ കല്രെ വെറും ബലിയാടാണെന്നും അഭിഭാഷകന് വാദിച്ചു. വെറും സോഷ്യല്‍ മീഡിയാ പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കല്രയ്ക്കിതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്തതെന്നാണ് കോടതിയില്‍ കാല്രെയുടെ വാദം. താന്‍ നിയമപരമായി മാത്രമാണ് പണമിടപാടുകള്‍ നടത്തിയെതെന്നും കാല്‍ക്കരെ കോടതിയെ അറിയിച്ചു.
എന്നാല്‍ കല്രയ്ക്കെതിരെ ശക്തമായ വാദമാണ് പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ നടത്തിയത്.ഓക്സിജന്‍ സിലിഡര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതിന്റെ പ്രധാന ഗുണഭോക്താവ് കാല്രെതന്നെയാണെന്ന് ശ്രീവസ്തവ കോടതിയില്‍ വ്യക്തമാക്കി. സംഭവത്തില്‍ മുഖ്യപ്രതിയും നവനീത് കാല്‍ക്കരെ തന്നെയാണെന്നും പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ വാദിച്ചു.രാജ്യത്തെ കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കുന്നതിനാണ് കല്രയെപ്പോലുള്ളവര് ശ്രമിച്ചത്. ഓക്സിജന്‍ സിലിഡര്‍ ആവശ്യക്കാര്‍ക്കാണ് നല്‍കേണ്ടതെന്നും അത്യാഗ്രഹികളെ സഹായിക്കാനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.