സ്വകാര്യ നഴ്സിങ് ഹോമില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍; കൊലപാതകമെന്ന് കുടുംബം
1 May 2022 4:10 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ സ്വകാര്യ നഴ്സിങ് ഹോമില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി നഴ്സിങ് അധികൃതരായ മൂന്ന് പേര്‍ക്കതിരെ പരാതി നല്കി. നഴ്സിങ് അധികൃതര്‍ യുവതിയെ പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. ശനിയാഴ്ചയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
' യുവതിയെ ന്യൂ ജീവന് ആശുപത്രിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സാഹചര്യങ്ങള്‍ പരിശോധിച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ഉത്തരവിട്ടു. യുവതിയെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും' ഉന്നാവോ അഡീഷ്ണല്‍ എസ്പി ശശി ശേഖര്‍ സിംഗ് പറഞ്ഞു.യുവതി ജോലിയില്‍ പ്രവേശിച്ചതിന് പിറ്റേ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
STORY HIGHLIGHTS: Young woman hanged in a private nursing home; Family called murder
- TAGS:
- Uttar Pradesh
- Unnao
- Death
- FIR