Top

യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടു; നാല് വര്‍ഷത്തിന് ശേഷം ഭാര്യയും ആണ്‍സുഹൃത്തും പിടിയില്‍

15 Nov 2022 2:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടു; നാല് വര്‍ഷത്തിന് ശേഷം ഭാര്യയും ആണ്‍സുഹൃത്തും പിടിയില്‍
X

ഗാസിയാബാദ്: യുവാവിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. ചന്ദ്രവീര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ സവിത, കാമുകന്‍ അരുണ്‍ എല്ലിവരാണ് അറസ്റ്റിലായത്. 2018ല്‍ നടന്ന സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിക്കുന്നത് ഈയടുത്താണ്. ഇതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞതെന്ന് പൊലീസ് സൂപ്രണ്ട് (ക്രൈം) ദിക്ഷ ശര്‍മ പറഞ്ഞു.

ചന്ദ്രവീറിനെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കുഴിച്ച് മൂടിയത് അരുണിന്റെ വീടിനുള്ളിലാണ്. സവിതയും അരുണും ചേര്‍ന്ന് ചന്ദ്രവീറിനെ വെടിവച്ചും വെട്ടിപരുക്കേല്‍പ്പിച്ചുമാണ് കൊലപ്പെടുത്തിയത്. കൊലപാതകം പുറത്ത് അറിയാതിരിക്കാനായി മൃതദേഹം സവിതയും അരുണും ചേര്‍ന്ന് കുഴിച്ചിട്ടു. ഏകദേശം ഏഴടിയോളം ആഴത്തിലാണ് മൃതദേഹം കുഴിച്ചിട്ടത്

ചന്ദ്രവീറിനെ കാണാനില്ലന്ന് പറഞ്ഞ് പൊലീസില്‍ ഭാര്യ സവിത പരാതി നല്‍കിയിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ചന്ദ്രവീറിന്റെ ഇളയ സഹോദരന്റെ മേല്‍ ചുമത്താനുള്ള ശ്രമവും നടത്തി.കൊലപാതകത്തിന്റെ ആസൂത്രണം നേരത്തേ തന്നെ ഇവര്‍ തുടങ്ങിയിരുന്നു.ദുര്‍ഗന്ധം വരാതിരിക്കാനായി ആഴത്തിലുള്ള കുഴി എടുത്തതും ശേഷം സിമന്റിട്ട് മൂടിയതും ഇതനുസരിച്ചാണ്. അരുണ്‍ ഈ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്.അരുണ്‍ താമസിക്കുന്ന വീടിന്റെ തറയില്‍ നിന്നും ചന്ദ്രവീറിന്റെ അഴുകിയ ശരീരഭാഗങ്ങളും അസ്ഥികൂടവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കോടാലിയും വീണ്ടെടുത്തു.

story highlights: young man was killed and buried inside the house, wife and boyfriend arrested

Next Story