Top

ഒരുക്കങ്ങള്‍ തുടങ്ങി; യോഗി ആദിത്യനാഥ് അടുത്ത വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

വൈകിട്ട് നാലിന് ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുക

18 March 2022 9:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരുക്കങ്ങള്‍ തുടങ്ങി; യോഗി ആദിത്യനാഥ് അടുത്ത വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും
X

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അടുത്ത വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലിന് ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുകയെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു.

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ പാര്‍ട്ടികളുടെ ഉന്നത നേതാക്കളെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.

യോഗിയുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞു. അതേ സമയം ആദിത്യനാഥിന്റെ പുതിയ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരുടെ പേരുകളെക്കുറിച്ച് ഇതുവരെയും പരസ്യപ്പെടുത്തിയിട്ടില്ല. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ബി.ജെ.പി നിര്‍ണായക കോര്‍കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു.

തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയാണ് യുപിയില്‍ ബിജെപി രണ്ടാം തവണയും അധികാരത്തിലെത്തിയത്. 403 മണ്ഡലങ്ങളില്‍ 255 എണ്ണത്തില്‍ വിജയിച്ചു. ബിജെപിയുടെ സഖ്യകക്ഷികള്‍ പതിനെട്ട് സീറ്റും നേടി. സംസ്ഥാനത്ത് കഴിഞ്ഞ 37 വര്‍ഷത്തിനിടെ മുഴുവന്‍ കാലാവധി പൂര്‍ത്തിയാക്കി അധികാരത്തില്‍ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.

STORY HIGHLIGHTS: yogi adityanath to take oath as UP chief Minister next friday

Next Story