Top

രാജസ്ഥാന്‍ മന്ത്രിയുടെ മകനെതിരെ പീഡന പരാതി; യുവതിക്ക് നേരെ മഷിയാക്രമണം

രോഹിത് ജോഷിക്ക് മുന്‍കൂര്‍ ജാമ്യം

12 Jun 2022 5:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജസ്ഥാന്‍ മന്ത്രിയുടെ മകനെതിരെ പീഡന പരാതി; യുവതിക്ക് നേരെ മഷിയാക്രമണം
X

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മന്ത്രി മഹേഷ് ജോഷിയുടെ മകനെതിരെ പീഡന പരാതി നല്‍കിയ ഇരുപ്പത്തിമൂന്നുകാരിക്ക് നേരെ മഷിയാക്രമണം. സൗത്ത് ഡല്‍ഹിയിലെ കാളിന്ദി കുഞ്ച് റോഡില്‍ അമ്മയ്ക്കൊപ്പം നടക്കുമ്പോഴാണ് യുവതി ആക്രമിക്കപ്പെട്ടത്. യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. രണ്ട് പേരാണ് ആക്രമിച്ചതെന്ന് യുവതി പറഞ്ഞു.

യുവതിയെ എംയ്സ് ട്രോമ സെന്ററില്‍ വിദഗ്ദ പരിശോധനയ്ക്ക് വിധേയയാക്കിയതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലാണ് യുവതി മന്ത്രിയുടെ മകനെതിരെ പരാതി നല്‍കിയത്. മുന്‍കൂര്‍ ജാമ്യം ലഭിച്ച രോഹിത് ജോഷി ഇന്നലെ പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു.

രോഹിത് ജോഷിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം കഴിഞ്ഞമാസം ജയ്പൂരില്‍ എത്തിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ രോഹിത് തന്നെ പീഡിപ്പിച്ചതായി യുവതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരി 8നും ഈ വര്‍ഷം ഏപ്രിൽ 17നും ഇത് ആവര്‍ത്തിച്ചതായാണ് പരാതി.

രോഹിത് ജോഷി തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിജയത്തിലാകുന്നത്. അതേസമയം, മഹേഷ് ജോഷിക്കെതിരെ നടപടിയെടുക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേഹ്ലോട്ട് അറിയിച്ചു. മകന്‍ ചെയ്ത തെറ്റിന് പിതാവിനെതിരെ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

STORY HIGHLIGHTS: woman who levelled rape allegations against the son of Rajasthan minister was attacked with ink

Next Story