Top

ബിഎസ്പിയും കോണ്‍ഗ്രസും മത്സരിക്കാനില്ല; യുപി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി-എസ്പി നേര്‍ക്കുനേര്‍ പോരാട്ടം

സിറ്റിംഗ് എംഎല്‍എ അരവിന്ദ് ഗിരിയുടെ മരണത്തിനു പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്

31 Oct 2022 4:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിഎസ്പിയും കോണ്‍ഗ്രസും മത്സരിക്കാനില്ല; യുപി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി-എസ്പി നേര്‍ക്കുനേര്‍ പോരാട്ടം
X

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ പേരാടാന്‍ ബിജെപിയും എസ്പിയും. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയും കോണ്‍ഗ്രസും തീരമാനിച്ചതോടെയാണ് ബിജെപിയുടെയും എസ്പിയുടെയും പോരാട്ടം. വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും.

സിറ്റിംഗ് എംഎല്‍എ അരവിന്ദ് ഗിരിയുടെ മരണത്തിനു പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനും ഈ ഉപതെരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

അന്തരിച്ച എംഎല്‍എയുടെ മകന്‍ അമന്‍ ഗിരിയെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി രംഗത്തിറക്കിയിട്ടുണ്ട്. ഇതില്‍ നിന്നും സഹതാപ വോട്ടുകള്‍ നേടാമെന്ന പ്രതീക്ഷയിലാണ് ബിജെപി. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച വിനയ് തിവാരിയെയാണ് എസ്പിയുടെ സ്ഥാനാര്‍ത്ഥി.

തിങ്കളാഴ്ച മുഖ്യമന്ത്രി ആദിത്യനാഥ് മണ്ഡലത്തില്‍ നടന്ന പൊതുയോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞു. ക്രിമിനലുകളും മാഫിയകളും സംസ്ഥാനത്ത് നിന്ന് പലായനം ചെയ്തുവെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ എസ്പി ഇതിനകം പരാജയം സമ്മതിച്ചിട്ടുണ്ടെന്നും ഒഴികഴിവുകള്‍ തേടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022 മാര്‍ച്ചില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ത്ഥിയെ അരവിന്ദ് ഗിരി 29,000 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഉപതെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുമെന്ന് ആത്മവിശ്വാസത്തിലാണ് തിവാരി.

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ജന്മനാടാണ് ലഖിംപൂര്‍ ഖേരി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധ പ്രകടനത്തിനിടെ നാല് കര്‍ഷകരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അദ്ദേഹത്തിന്റെ മകനായിരുന്നു.

STORY HIGHLIGHTS: With BSP, Congress bowing out, UP Assembly bypoll will be BJP-SP direct contest

Next Story