Top

'ജെഡിയുവിനെ പിന്തുണയ്ക്കും'; ബിഹാറില്‍ മഹാരാഷ്ട്ര ആവര്‍ത്തിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് ഇടത് പാര്‍ട്ടികള്‍

2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎംഎല്‍(എല്‍) 12 സീറ്റുകള്‍ നേടിയപ്പോള്‍ സിപിഐയും സിപിഐഎമ്മും രണ്ട് സീറ്റുകളിലാണ് വിജയിച്ചത്

8 Aug 2022 3:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജെഡിയുവിനെ പിന്തുണയ്ക്കും; ബിഹാറില്‍ മഹാരാഷ്ട്ര ആവര്‍ത്തിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് ഇടത് പാര്‍ട്ടികള്‍
X

പാറ്റ്‌ന: ബിജെപിയെ ഒഴിവാക്കി ബിഹാറിലെ ഭരണസഖ്യത്തിലേക്ക് ഏത് ശക്തി വരുന്നതിനേയും സ്വാഗതം ചെയ്യുമെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍. ബിജെപി ബന്ധം ഉപേക്ഷിച്ച് ജെഡിയു പുതിയ സഖ്യം രൂപീകരിക്കുകയോ അതില്‍ ചേരുകയോ ചെയ്താല്‍ സഹായഹസ്തം നീട്ടുമെന്ന് സിപിഐഎംഎല്‍(എല്‍) വ്യക്തമാക്കി. 12 എംഎല്‍എമാരാണ് ബിഹാറിലെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിയായ സിപിഐഎംഎല്‍(എല്‍)ന് ഉള്ളത്.

ബിജെപിയെ ഒഴിവാക്കിയുള്ള പുതിയ സംഖ്യം നടക്കുകയാണെങ്കില്‍, അത് പോസിറ്റീവ് കാര്യമായിരിക്കുമെന്ന് സംസ്ഥാനത്ത് രണ്ട് നിയമസഭാംഗങ്ങളുള്ള സിപിഐഎം പ്രതികരിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയായിരുന്നു. കേന്ദ്ര മന്ത്രിസഭയിലേക്ക് ഒരു പ്രതിനിധിയെയും അയക്കില്ലെന്ന് ജെഡിയു പ്രഖ്യാപിച്ചിരുന്നു. ജാതി സെന്‍സസ്, ജനസംഖ്യാ നിയന്ത്രണം, അഗ്‌നിപഥ് പദ്ധതി എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ബിജെപിയും ജെഡിയുവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളുടെ ഒരു പരമ്പരയാണ് ബിഹാറില്‍ അരങ്ങേറുന്നത്.

2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎംഎല്‍(എല്‍) 12 സീറ്റുകള്‍ നേടിയപ്പോള്‍ സിപിഐയും സിപിഐഎമ്മും രണ്ട് സീറ്റുകളിലാണ് വിജയിച്ചത്. പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഭാവിയില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ അടുത്തിടെ നടത്തിയ പ്രസ്താവനയില്‍ നിന്നാണ് ജെഡിയുവും ബിജെപിയും തമ്മിലുള്ള തര്‍ക്കം ഉടലെടുത്തതെന്ന് സിപിഐഎംഎല്‍(എല്‍) ജനറല്‍ സെക്രട്ടറി ദിപങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.

Story highlights: 'will support JDU'; will not allow BJP to repeat Maharashtra in Bihar said left parties

Next Story