Top

പ്രതിരോധ ബന്ധം ശക്തിപ്പെടുത്തും; യുക്രെയ്നുളള ഇന്ത്യയുടെ മാനുഷിക പിന്തുണയെ പ്രശംസിച്ച് ബൈഡൻ

യുക്രെയ്‌നിലെ ബുച്ചയില്‍ റഷ്യ നടത്തിയ കൂട്ടക്കൊലയില്‍ സ്വതന്ത്ര്യമായ അന്വേഷണം നടത്തണമെന്നും മോദി ആവശ്യപ്പെട്ടു.

11 April 2022 6:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിരോധ ബന്ധം ശക്തിപ്പെടുത്തും; യുക്രെയ്നുളള ഇന്ത്യയുടെ മാനുഷിക പിന്തുണയെ പ്രശംസിച്ച് ബൈഡൻ
X

ഡല്‍ഹി: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ ഇന്ത്യയും യുഎസും കൂടിയാലോചനകള്‍ തുടരുമെന്ന് ജോ ബൈഡന്‍. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ രംഗത്തുളള സഹകരണം ശക്തിപ്പെടുത്തും. കഷ്ടതയനുഭവിക്കുന്ന യുക്രെയ്‌നിലെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ ഭാഗത്ത് നിന്ന് മാനുഷിക പിന്തുണയുണ്ടാകുന്നതിനെ പ്രശംസിക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു. മോദി- ബൈഡന്‍ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലാണ് ബൈഡന്റെ പ്രസ്താവന.

യുക്രെയ്ന്‍ പ്രതിസന്ധി അവസാനിക്കുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി മോദി പ്രകടിപ്പിച്ചു. യുക്രെയ്‌നിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണ്. റഷ്യയിലേയും യുക്രെയ്‌നിലേയും പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മോദി ബൈഡനെ അറിയിച്ചു. യുക്രെയ്ന്‍ പ്രസിഡന്റുമായി നേരിട്ടൊരു ചര്‍ച്ച നടത്താന്‍ തയ്യാറകണമെന്ന് റഷ്യന്‍ പ്രസിഡന്റ് വളാദിമിര്‍ പുടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രെയ്‌നിലെ ബുച്ചയില്‍ റഷ്യ നടത്തിയ കൂട്ടക്കൊലയില്‍ സ്വതന്ത്ര്യമായ അന്വേഷണം നടത്തണമെന്നും മോദി ആവശ്യപ്പെട്ടു.

യുക്രെയ്ൻ ജനങ്ങൾക്ക് ഇന്ത്യ മാനുഷിക പിന്തുണ നൽകിയതിനെ താൻ സ്വാഗതം ചെയ്യുന്നുവെന്ന് ബൈഡൻ കൂടിക്കാഴ്ചയിൽ പറഞ്ഞു. റഷ്യൻ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ എങ്ങനെ പരിഹരിക്കാമെന്നത് സംബന്ധിച്ച് യുഎസും ഇന്ത്യയും തമ്മിൽ നടത്തുന്ന കൂടിയാലോചനകൾ തുടരുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. നാലാമത് ഇന്ത്യ- യുഎസ് 2+2 മന്ത്രിതല സംഭാഷണത്തിന് മുന്നോടിയായാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. യുക്രെയ്‌നിലെ റഷ്യന്‍ യുദ്ധം, റഷ്യയുമായുളള ഇന്ത്യയുടെ എണ്ണ ഇടപാടുകള്‍, കൊവിഡ് പ്രതിസന്ധി തുടങ്ങിയവ കൂടിക്കാഴ്ചയില്‍ ചര്‍ച്ച വിഷയമായി.

STORY HIGHLIGHTS: Will strengthen defense ties with India and Biden praises India's humanitarian support for Ukraine

Next Story