Top

'അന്ന് നിലനിര്‍ത്തണമെന്ന്, ഇന്ന് പുനഃപരിശോധിക്കാമെന്ന്'; രാജ്യദ്രോഹ നിയമങ്ങളില്‍ സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്റെ മലക്കം മറിച്ചില്‍

രണ്ട് ദിവസത്തിന് ശേഷമാണ് സര്‍ക്കാര്‍ നിലപാടില്‍ മലക്കം മറിഞ്ഞിരിക്കുന്നത്

9 May 2022 10:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അന്ന് നിലനിര്‍ത്തണമെന്ന്, ഇന്ന് പുനഃപരിശോധിക്കാമെന്ന്; രാജ്യദ്രോഹ നിയമങ്ങളില്‍ സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്റെ മലക്കം മറിച്ചില്‍
X

ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമങ്ങള്‍ പുനപരിശോധിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. ഇന്ത്യന്‍ പീനല്‍ കോഡിന്റെ 124 എ സെക്ഷനാണ് വീണ്ടും പരിഗണക്കുമെന്നും പരിശോധിക്കുമെന്നും കേന്ദ്രം അറിയിച്ചത്. രാജ്യദ്രോഹ നിയമങ്ങള്‍ നിലനിര്‍ത്തണമെന്നും ഇതിനായി മാര്‍ഗ്ഗനിര്‍ദ്ദേശം ഇറക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീംകോടതിയില്‍ എടുത്ത നിലപാട്. അങ്ങനെയെങ്കില്‍ നിയമവുമായി ബന്ധപ്പെട്ട നിലപാടില്‍ കേന്ദ്രത്തിന്റെ നിലപാട് മാറ്റമാണിത്.

നിയമത്തിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ സമയം വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെയാണ് രാജ്യദ്രോഹ നിയവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തരുള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുക. വാദം കേള്‍ക്കല്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കും.

കാലത്തിന്റെ പരീക്ഷണങ്ങളെ നിയമം മറികടന്നിട്ടുണ്ടെന്നും ഹര്‍ജി വിശാല ബെഞ്ചിന് വിടേണ്ടെന്നും കഴിഞ്ഞ ദിവസം കേന്ദ്രം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് സര്‍ക്കാര്‍ നിലപാടില്‍ മലക്കം മറിഞ്ഞിരിക്കുന്നത്.

എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും തൃണമൂല്‍ എംപി മെഹുവ മൊയ്ത്രയും ഉള്‍പ്പെടെയുള്ളവരാണ് രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സമര്‍പ്പിച്ചത്. നിയമം കൊളോണിയില്‍ കാലത്തേതാണെന്നും ഇതേ നിയമം ഉപയോഗിച്ച് ആളുകള്‍ ഇപ്പോഴും ജയിലില്‍ കഴിയുകയായിരുന്നുവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

STORY HIGHLIGHTS: Will reconsider provisions of sedition law, Centre tells SC

Next Story