Top

'അത്താഴം ഉണ്ടാക്കിയില്ല'; ഭാര്യയെ 73കാരന്‍ ക്രിക്കറ്റ് ബാറ്റിനടിച്ച് കൊന്നു

ഭാര്യ വീട്ടിലെ ജോലികളൊന്നും ചെയ്യുന്നില്ല എന്ന രാംസിങിന്റെ പരാതിയായിരുന്നു പ്രശ്‌നങ്ങള്‍ക്കുളള പ്രധാന കാരണം

7 Sep 2022 10:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അത്താഴം ഉണ്ടാക്കിയില്ല; ഭാര്യയെ 73കാരന്‍ ക്രിക്കറ്റ് ബാറ്റിനടിച്ച് കൊന്നു
X

ഡറാഡൂണ്‍: ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് 73-കാരന്‍ ഭാര്യയെ കൊന്നു. ഭാര്യ അത്താഴം ഉണ്ടാക്കാത്തതിനെ തുടര്‍ന്നായിരുന്നു അരുംകൊല. ഡറാഡൂണ്‍ ദാലന്‍വാല സ്വദേശിനി ഉഷാദേവി(53)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാംസിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രണ്ടുവര്‍ഷം മുമ്പായിരുന്നു രാംസിങിന്റെയും ഉഷാദേവിയുടേയും വിവാഹം. വിവാഹശേഷം ഇവര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു. ഭാര്യ വീട്ടിലെ ജോലികളൊന്നും ചെയ്യുന്നില്ല എന്ന രാംസിങിന്റെ പരാതിയായിരുന്നു പ്രശ്‌നങ്ങള്‍ക്കുളള പ്രധാന കാരണം. കഴിഞ്ഞദിവസം രാത്രി വീട്ടിലെത്തിയ രാംസിങ് അത്താഴത്തിന് എന്താണുള്ളതെന്ന് ഭാര്യയോട് ചോദിച്ചപ്പോള്‍ താന്‍ ഒന്നും ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു ഭാര്യയുടെ മറുപടി. പിന്നാലെ ഉറങ്ങാനായി കിടപ്പുമുറിയിലേക്ക്‌പോയ ഉഷാദേവിയെ ക്രിക്കറ്റ് ബാറ്റുമായെത്തിയ രാംസിങ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന് ശേഷം രാംസിങ് തന്നെയാണ് ഉഷാദേവിയെ ആശുപത്രിയിലെത്തിച്ചത്. വീട്ടിലെ ഗോവണിയില്‍ നിന്ന് വീണതാണെന്നായിരുന്നു ഇയാള്‍ ആശുപത്രിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ സംശയം തോന്നിയ ഡോക്ടര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസിന്റെ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റംസമ്മതിച്ചത്.

STORY HIGHLIGHTS: wife refuses to prepare dinner 73 year old man kills her with cricket bat

Next Story