Top

ബംഗാളില്‍ പുതിയ ഏഴ് ജില്ലകള്‍ കൂടി; ഭരണസൗകര്യാര്‍ഥമെന്ന് സംസ്ഥാന സര്‍ക്കാര്‍

മന്ത്രിസഭ പുതിയതായി ജില്ലകള്‍ രൂപീകരിക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം നൽകിയതായി മമത ബാനര്‍ജി മാധ്യമങ്ങളെ അറിയിച്ചു.

1 Aug 2022 10:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബംഗാളില്‍ പുതിയ ഏഴ് ജില്ലകള്‍ കൂടി; ഭരണസൗകര്യാര്‍ഥമെന്ന് സംസ്ഥാന സര്‍ക്കാര്‍
X

കൊല്‍ക്കത്ത: ബംഗാളില്‍ ഏഴ് പുതിയ ജില്ലകള്‍ കൂടി. പുതിയതായി രൂപീകരിച്ച എഴ് ജില്ലകള്‍ക്ക് ബംഗാള്‍ നിയമസഭ അംഗീകാരം നൽകി. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം തിങ്കളാഴ്ച്ച അറിയിച്ചത്. ബര്‍ഹാംപൂര്‍, കാന്‍ഡി, സുന്ദര്‍ബന്‍സ്, ബഷീര്‍ഹട്ട്, ഇച്ചാമട്ടി, റാണാഘട്ട്, ബിഷ്ണുപൂര്‍ എന്നിവയാണ് പുതിയതായി രൂപീകരിച്ച ജില്ലകള്‍. ഇതോടെ ബംഗാളില്‍ മൊത്തം ജില്ലകളുടെ എണ്ണം മുപ്പതായി.

സംസ്ഥാന മന്ത്രിസഭ പുതിയതായി ജില്ലകള്‍ രൂപീകരിക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം നൽകിയതായി മമത ബാനര്‍ജി മാധ്യമങ്ങളെ അറിയിച്ചു. പുതിയതായി ഏഴുജില്ലകള്‍ കൂടി രൂപീകരിച്ചത് ഭരണനിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കാനാണെന്നാണ് സംസ്ഥാന സര്‍ക്കരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചത്.

STORY HIGHLIGHTS: West Bengal is set to get seven new districts with the cabinet giving its nod to the proposal

Next Story