Top

'പൈതൃകം സംരക്ഷിക്കാന്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു'; ഉത്തര്‍പ്രദേശില്‍ വോട്ടഭ്യര്‍ഥിച്ച് രാജ്‌നാഥ് സിംഗ്

'ഫ്രാന്‍സില്‍ നിന്നും റഫാല്‍ വിമാനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ താന്‍ ഓം എന്നെഴുതി'

13 Feb 2022 4:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൈതൃകം സംരക്ഷിക്കാന്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു; ഉത്തര്‍പ്രദേശില്‍ വോട്ടഭ്യര്‍ഥിച്ച് രാജ്‌നാഥ് സിംഗ്
X

രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാന്‍ ബിജെപി ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചുവെന്നും പുതിയൊരു ഇന്ത്യയ്ക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും വോട്ട് ചെയ്യണമെന്ന് ആഭ്യര്‍ത്ഥിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. നാളെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ ഉന്‍ചാഹറില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരിയായ സമാജ് വാദിയും രാഷ്ട്രവാദികളും ഞങ്ങളാണ്. പേരുള്ളത് കൊണ്ട് മാത്രം ചിലര്‍ സമാജ് വാദിയാവില്ല. ഫ്രാന്‍സില്‍ നിന്നും റഫാല്‍ വിമാനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ താന്‍ ഓം എന്നെഴുതി. തങ്ങള്‍ പ്രീണന രാഷ്ട്രീയം നടത്താറില്ലെന്നും രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു.

എല്ലാവരേയും ഒരുപോലെ കൊണ്ടുപോകുന്നവരാണ് സോഷ്യലിസ്റ്റുകള്‍. സര്‍ക്കാറുണ്ടാക്കാന്‍ വേണ്ടി പ്രീണന രാഷ്ട്രീയം കളിക്കുന്നവര്‍ സമാജ് വാദിയല്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി പത്തിനായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഏഴു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് രണ്ടാം ഘട്ട പോളിംഗ് നാളെ നടക്കും.

Next Story