Top

'വിയോജിപ്പിന്റെ ശബ്ദങ്ങളുയരണം'; മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ഡല്‍ഹി കോടതി

സുബൈറിന് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാന്‍ സാധിക്കില്ല. മത വികാരം വ്രണപ്പെടുത്തിയതിന് ഉത്തര്‍പ്രദേശ് പൊലീസ് വേറെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

15 July 2022 11:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിയോജിപ്പിന്റെ ശബ്ദങ്ങളുയരണം; മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ഡല്‍ഹി കോടതി
X

ന്യൂഡല്‍ഹി: ആരോഗ്യകരമായ ജനാധിപത്യത്തിന് അഭിപ്രായ വ്യത്യാസവും അനിവാര്യമാണെന്ന് അഡീഷ്ണല്‍ സെഷന്‍സ് കോടതി ജഡ്ജി ദേവേന്ദ്ര കുമാര്‍ ജന്‍ഗാല. ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ 2018 ലെ ട്വീറ്റ് കേസില്‍ ജാമ്യം അനുവദിച്ചു കൊണ്ടാണ് കോടതി പരാമര്‍ശം. ഹിന്ദുമതം ഏറ്റവും പഴയതും സഹിഷ്ണുതയുള്ളതുമാണ്. 2014 ന് മുമ്പ് 2014ന് ശേഷം എന്നീ ട്വീറ്റുകള്‍ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന വാദി ഭാഗത്തിന്റെ ആരോപണം തള്ളികൊണ്ട് കോടതി പറഞ്ഞു.

''ഹിന്ദു മതം ഏറ്റവും പഴക്കമേറിയതും സഹിഷ്ണുതയുള്ളതുമാണ്. ഹിന്ദു മതത്തിന്റെ അനുയായികളും സഹിഷ്ണുതയുള്ളവരാണ്. ഹിന്ദു മതം വളരെ സഹിഷ്ണുതയുള്ളതുകൊണ്ടു തന്നെ അതിന്റെ അനുയായികള്‍ അവരുടെ സ്ഥാപനം, സംഘടന, സൗകര്യങ്ങള്‍ എന്നിവയ്ക്ക് അവരുടെ ദൈവത്തിന്റെ അല്ലെങ്കില്‍ ദേവിയുടെ പേരു അഭിമാനത്തോടെ നല്‍കുന്നു'' ഉത്തരവില്‍ കോടതി പറഞ്ഞതായി പിറ്റിഐ റിപ്പോര്‍ട്ട് ചെയ്തു.

നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ച ഒരു ഹിന്ദി ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയുള്ള ട്വിറ്റര്‍ പോസ്റ്റിനെ തുടര്‍ന്ന് ജൂലൈ 27 നാണ് ഡല്‍ഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ട്വീറ്റ് ഹിന്ദുക്കളുടെ മത വികാരത്തെ വ്രണപ്പെടുത്തിയെന്ന അക്ജ്ഞാതന്റെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരനെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.

സുബൈറിന് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാന്‍ സാധിക്കില്ല. മത വികാരം വ്രണപ്പെടുത്തിയതിന് ഉത്തര്‍പ്രദേശ് പൊലീസ് വേറെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സീതപൂര്‍, ലഖിംപൂര്‍ ഖേരി, ഗസിയബാദ്, മുസഫര്‍നഗര്‍, ഹത്രാസ് എന്നിവിടങ്ങളിലായി ആറ് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

''ജനങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാത്തിടത്തോളം ജനാധിപത്യത്തിന് പ്രവര്‍ത്തിക്കാനോ അഭിവൃദ്ധിപ്പെടാനോ സാധിക്കില്ല. ഭരണഘടന അനുഛേദം 19(1)(a) പൗരന്‍മാര്‍ക്ക് അഭിപ്രായ സ്വാതന്ത്രം അനുവദിക്കുന്നുണ്ട്''- കോടതിയുടെ ജാമ്യ ഉത്തരവില്‍ പറയുന്നു.

STORY HIGHLIGHTS: Voice of Dissent Delhi court in Muhammad Zubair's bail

Next Story

Popular Stories