Top

ആരാവും പ്രിൻസിപ്പൽ; വിദ്യാഭ്യാസ വകുപ്പ് ഓഫീസിൽ അടി; തമ്മിൽ തല്ലിയത് അധ്യാപകനും അധ്യാപികയുടെ ഭർത്താവും

15 Oct 2021 3:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരാവും പ്രിൻസിപ്പൽ; വിദ്യാഭ്യാസ വകുപ്പ് ഓഫീസിൽ അടി; തമ്മിൽ തല്ലിയത് അധ്യാപകനും അധ്യാപികയുടെ ഭർത്താവും
X

ബിഹാറില്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തിനു വേണ്ടി അടികൂടി അധ്യാപകര്‍. പട്‌നയില്‍ മോത്തിഹാരിയിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസില്‍ വെച്ചാണ് അടി. ശിവശങ്കര്‍ ഗിരി എന്ന അധ്യാപകനും സഹ അധ്യാപിക റിങ്കി കുമാരിയുടെ ഭര്‍ത്താവുമാണ് പരസ്പരം അടികൂടുന്നത്.

ആദാപൂര്‍ പ്രൈമറി സ്‌കൂളിലെ പ്രിന്‍സിപ്പില്‍ സ്ഥാനത്തിനു വേണ്ടി റിങ്കികുമാരിയും ശിവശങ്കര്‍ ഗിരിയും ആഗ്രഹിച്ചിരുന്നു. സ്ഥാനത്തിനായി ഇരുവരും തമ്മില്‍ കുറച്ചു നാളായി വാക് തര്‍ക്കത്തിലാണ്. അതാണിപ്പോള്‍ കൈയാങ്കളിയിലെത്തിയത്. തല്ലിനിടെ നിലത്ത് വീണിട്ടും ഇരുവരും പിന്‍മാറുന്നില്ല. അടുത്തുള്ളവര്‍ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

ശിവശങ്കർ ഗിരിയും റിങ്കി കുമാരിയും അവരുടെ വിദ്യാഭ്യാസത്തിന്റെയും യോഗ്യതയുടെയും രേഖകൾ മൂന്ന് ദിവസത്തിനുള്ളിൽ നൽകണമെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടപ്പോൾ ഇന്നലെ മാസങ്ങൾ പിരിമുറുക്കം അനുഭവപ്പെട്ടു.

ആർക്കാണ് പ്രിൻസിപ്പിലാവാൻ യോ​ഗ്യത എന്ന് തെളിയിക്കാൻ കൂടുതൽ രേഖകൾ മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാക്കാൻ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. ആരാണ് ആദ്യം രേഖകൾ ഹാജരാക്കുക എന്ന മത്സരമാണ് തർക്കത്തിലെത്തിയത്.



Popular Stories

    Next Story