Top

കമ്മ്യൂണിറ്റി ചട്ടം ലംഘിച്ചു ; സൻസദ് ടിവിയുടെ യൂട്യൂബ് അക്കൗണ്ട് പൂട്ടി

യൂട്യൂബ് ചാനൽ എന്തൊക്കെ ചട്ട ലംഘനമാണ് നടത്തിയതെന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. വിഷയത്തിൽ വിശദീകരണം തേടി ​ഗൂഗിളിന് അയച്ച മെയിലിന് ഇതുവരെ പ്രതികരണവും ലഭിച്ചിട്ടില്ല.

15 Feb 2022 6:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കമ്മ്യൂണിറ്റി ചട്ടം ലംഘിച്ചു ; സൻസദ് ടിവിയുടെ യൂട്യൂബ് അക്കൗണ്ട് പൂട്ടി
X

ലോക്‌സഭയുടെയും രാജ്യസഭയുടെയും തത്സമയ നടപടികളും റെക്കോർഡ് ചെയ്ത പരിപാടികളും സംപ്രേക്ഷണം ചെയ്യുന്ന സൻസദ് ടിവിയുടെ യൂട്യൂബ് അക്കൗണ്ട് പൂട്ടി. യൂട്യൂബ് കമ്മ്യൂണിറ്റി മാർ​ഗ നി‍‍‍ർദേശം ലംഘിച്ചെന്ന് കാണിച്ചാണ് നടപടി. യൂട്യൂബ് ചാനൽ എന്തൊക്കെ ചട്ട ലംഘനമാണ് നടത്തിയതെന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. വിഷയത്തിൽ വിശദീകരണം തേടി ​ഗൂഗിളിന് അയച്ച മെയിലിന് ഇതുവരെ പ്രതികരണവും ലഭിച്ചിട്ടില്ല.

ഉള്ളടക്കത്തിലുടനീളമുള്ള കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയോ സേവന നിബന്ധനകളുടെയോ ആവര്‍ത്തിച്ചുള്ള ലംഘനങ്ങളാണ് യൂട്യൂബ് കമ്മ്യൂണിറ്റി മാനദണ്ഡപ്രകാരം, ഒരു ചാനലോ അക്കൗണ്ടോ നിര്‍ത്തലാക്കുന്നതിന്റെ പ്രാധാന കാരണങ്ങള്‍. യൂട്യൂബിന്റെ മാ​ർ​ഗ നി‌ർദേശങ്ങളെല്ലാം വീഡിയോകൾ, വീഡിയോകളിലെ കമന്റുകൾ, ലിങ്കുകളും ലഘുചിത്രങ്ങളും ഉൾപ്പെടെ എല്ലാത്തരം ഉള്ളടക്കങ്ങൾക്കും ബാധകമാണ്.

പുതിയതായി ആരംഭിച്ച സൻസദി ടിവി 2021 ഫെബ്രുവരിയിലാണ് ലോക്‌സഭാ ടിവിയും രാജ്യസഭ ടിവിയുമായി ലയിപ്പിക്കാൻ തീരുമാനിച്ചത്. പാർലമെന്റിന്റെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും പ്രവർത്തനം, ഭരണനിർവ്വഹണം, പദ്ധതികൾ,നയങ്ങൾ, ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും ഉൾപ്പെടെ സമകാലീന വിഷയങ്ങൾ, പ്രശ്‌നങ്ങൾ, താൽപര്യങ്ങൾ,ആശങ്കകൾ എന്നിവയാണ് ചാനലിലൂടെ പ്രധാനമായും സംപ്രേഷണം ചെയ്തിരുന്നത്.

Story Highlights : YouTube terminate sansad TV account

Next Story