'അവസരം മുതലെടുക്കരുത്'; യുക്രൈൻ ദൗത്യത്തിൽ കേന്ദ്രത്തിനെതിരെ വരുൺഗാന്ധി
കുടുങ്ങി കിടക്കുന്ന സ്ഥലത്ത് നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള അതിര്‍ത്തിയിലെത്താനാണ് ഉദ്യോഗസ്ഥർ പറയുന്നത്. യുക്രൈനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ നാട്ടിൽ തിരിച്ചെത്തിക്കുന്നത് ഔദാര്യമല്ല കടമയാണെന്ന് വീഡിയോ ചൂണ്ടിക്കാട്ടി വരുണ്‍ ഗാന്ധി കേന്ദ്രസർക്കാരിനെ ഓർമിപ്പിച്ചു.
28 Feb 2022 9:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേന്ദ്രസര്‍ക്കാരിന്റെ യുക്രൈന് ദൗത്യത്തിനെതിരെ വിമർശനമുന്നയിച്ച് ബിജെപി എം പി വരുണ്‍ ഗാന്ധി. ഉചിതമായ സമയത്ത് നടപടിയുണ്ടാകുന്നില്ലെന്ന് വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി. യുക്രൈനിലെ ദുരിതം വിവരിക്കുന്ന ഒരു ഇന്ത്യൻ വിദ്യാര്‍ത്ഥിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം. പതിനയ്യായിരത്തിലധികം പേര് ഇനിയും കുടുങ്ങി കിടക്കുമ്പോള്‍ അവസരം മുതലെടുക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി.
കേന്ദ്രസർക്കാർ നൽകിയ ഇന്ത്യൻ എംബസിയുടെ നമ്പറിൽ വിളിക്കുമ്പോൾ ഉദ്യോഗസ്ഥർ പ്രതികരിക്കുന്നില്ല. കുടുങ്ങി കിടക്കുന്ന സ്ഥലത്ത് നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള അതിര്‍ത്തിയിലെത്താനാണ് ഉദ്യോഗസ്ഥർ പറയുന്നത്. യുക്രൈനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ നാട്ടിൽ തിരിച്ചെത്തിക്കുന്നത് ഔദാര്യമല്ല കടമയാണെന്ന് വീഡിയോ ചൂണ്ടിക്കാട്ടി വരുണ്‍ ഗാന്ധി കേന്ദ്രസർക്കാരിനെ ഓർമിപ്പിച്ചു.
सही समय पर सही फैसले न लिए जाने के कारण 15 हजार से अधिक छात्र भारी अव्यवस्था के बीच अभी भी युद्धभूमि में फंसे हुए है।
— Varun Gandhi (@varungandhi80) February 28, 2022
ठोस रणनीतिक और कूटनैतिक कार्यवाही कर इनकी सुरक्षित वापसी इन पर कोई उपकार नहीं बल्कि हमारा दायित्व है।
हर आपदा में 'अवसर' नही खोजना चाहिए। pic.twitter.com/6GIhJpmcDF
യുക്രൈന് ദൗത്യത്തിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. സൈന്യം വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് രാഹുല്‍ഗാന്ധി കേന്ദ്രത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഒരു രക്ഷിതാവും ഈ രംഗം കണ്ടിരിക്കില്ലെന്നും എന്താണ് രക്ഷാദൗത്യ പദ്ധതിയെന്ന് വിദ്യാര്‍ത്ഥികളുടെ കുടംബങ്ങളെ അറിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. യുക്രൈന് രക്ഷാ ദൗത്യം വന്‍ വിജയമാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടതിന് പിന്നാലെയാണ് പല കോണുകളില്‍ നിന്നും കേന്ദ്രത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നത്.
My heart goes out to the Indian students suffering such violence and their family watching these videos. No parent should go through this.
— Rahul Gandhi (@RahulGandhi) February 28, 2022
GOI must urgently share the detailed evacuation plan with those stranded as well as their families.
We can't abandon our own people. pic.twitter.com/MVzOPWIm8D
അതേസമയം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യം കേന്ദ്ര സർക്കാർ വ്യാപിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയില്‍ നിന്നുള്ള മന്ത്രിമാര്‍ യുക്രെയിന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് പോകും. കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, റിട്ട. ജനറല്‍ വികെ സിംഗ് എന്നിവരാണ് അതിര്‍ത്തിയിലേക്ക് പോകുന്നത്. അയല്‍രാജ്യങ്ങളിലേക്ക് പലായനം ദൗത്യം ഏകോപിപ്പിക്കാനും വിദ്യാര്‍ത്ഥികളെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.
Story Highlights : Varun Gandhi against the Central Government in the Ukraine mission