Top

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കാളകളുമായി കൂട്ടിയിടിച്ചു

മുംബൈയില്‍ നിന്ന് ഗുജറാത്തിലെ ഗാന്ധി നഗറിലേക്ക് പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്

29 Oct 2022 12:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കാളകളുമായി കൂട്ടിയിടിച്ചു
X

ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കാളകളുമായി കൂട്ടിയിടിച്ച് മുന്‍ഭാഗം തകര്‍ന്നു. ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. മുംബൈയില്‍ നിന്ന് ഗുജറാത്തിലെ ഗാന്ധി നഗറിലേക്ക് പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.

മുംബൈ സെന്‍ട്രല്‍ ഡിവിഷനു സമീപം ഇന്ന് രാവിലെയാണ് കാളകളുമായി ട്രെയിന്‍ കൂട്ടിയിടിച്ചത്. ഈ മാസം ആദ്യം ഗുജറാത്തിലെ ആനന്ദ് സ്റ്റേഷന്‍ പരിസരത്ത് വച്ച് ഒരു പശുവിനെ ഇടിച്ചിരുന്നു. തൊട്ടടുത്ത ദിവസം ഒരു പോത്തിനെയും ഇടിച്ചു. ഇതിനു പിന്നാലെയാണ് കാളയുമായിട്ടുള്ള കൂട്ടയിടി. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ 15 മിനിറ്റോളം നിര്‍ത്തിയിട്ടു. കൂട്ടിയിടിയില്‍ ഡ്രൈവര്‍ കോച്ചിന്റെ മുന്നിലെ പാളികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ട്രെയിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രീതിയിലുള്ള കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും റെയില്‍വെ അറിയിച്ചു.

വന്ദേ ഭാരത് ട്രെയിന്‍ പരമ്പരയിലെ മൂന്നാമത്തെ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞമാസം ഗാന്ധി നഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തതാണ് ഇത്.

STORY HIGHLIGHTS: Vande Bharat cattle collision incident on Mumbai Gandhinagar route

Next Story