Top

ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ബിജെപിയില്‍

ബിജെപി തേരി നിയമസഭാ മണ്ഡലത്തില്‍ നിന്നും കിഷോര്‍ ഉപാധ്യായയെ മല്‍സരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്

27 Jan 2022 9:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ബിജെപിയില്‍
X

കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട ഉത്തരാഖണ്ഡ് മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ് ബിജെപിയില്‍. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നുംബുധനാഴ്ച്ചയാണ് കിഷോര്‍ ഉപാധ്യായെ പുറത്താക്കുന്നത്. ഇതിന് പിന്നാലെയാണ് ബിജെപി പ്രവേശനം്. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് കിഷോര്‍ ഉപാധ്യായയെ ആറുവര്‍ഷത്തേക്ക് കോണ്‍ഗ്രസ് പ്രഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുന്നത്. ഇന്ന് ഡെറാഡൂണില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കിഷോര്‍ ഉപാധ്യായ് ബിജെപിയില്‍ ചേരുമെന്നാണ് അറിയുന്നത്.

ബിജെപി തേരി നിയമസഭാ മണ്ഡലത്തില്‍ നിന്നും കിഷോര്‍ ഉപാധ്യായയെ മല്‍സരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2002ലും ,2007 ലും രണ്ടുതവണ തേരി നിയമ സഭാമണ്ഡലത്തില്‍ നിന്നും കിഷോര്‍ ഉപാധ്യായ വിജയിച്ചിട്ടുണ്ട്. 2017ല്‍ കോണ്‍ഗ്രസില്‍ 'ഒരു പാര്‍ട്ടി ഒരു ടിക്കറ്റ്' പ്രശ്‌നം ഉയര്‍ത്തിയ കിഷോറിന് തേരി സീറ്റില്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചിരുന്നു. പകരം നല്‍കിയ ഷഹസ്പൂര്‍ മണ്ഡലത്തില്‍ കിഷോര്‍ ഉപാധ്യായക്ക് വിജയിക്കാനുമായില്ല. പിന്നീട് കോണ്‍ഗ്രസ് എഴുപതംഗ നിയമസഭയില്‍ വെറും പതിനൊന്നുസീറ്റിലേക്കു ചുരുങ്ങുകയും ചെയ്തു.

ബിജെപിയുള്‍പ്പടെയുള്ള പാര്‍ട്ടികളുമായി പങ്കുചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് കിഷോര്‍ തുരങ്കം വെക്കുന്നതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദര്‍യാദവ് ആരോപിച്ചിരുന്നു. പല ഉന്നതപദവികളും നല്‍കിയിട്ടും പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍മാറാന്‍ കിഷോര്‍ തയ്യാറായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് സംസ്ഥാന നേതാവ മധരദത്ത് അഭിപ്രായപ്പെട്ടു.

Next Story

Popular Stories