Top

ശാസിച്ചതില്‍ അസ്വസ്ഥനായ വിദ്യാര്‍ത്ഥി അധ്യാപകന് നേരെ വെടിയുതിര്‍ത്തു; ദൃശ്യങ്ങള്‍ പുറത്ത്

അധ്യാപകന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എഎസ്പി രാജീവ് ദീക്ഷിത് വ്യക്തമാക്കി

24 Sep 2022 2:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശാസിച്ചതില്‍ അസ്വസ്ഥനായ വിദ്യാര്‍ത്ഥി അധ്യാപകന് നേരെ വെടിയുതിര്‍ത്തു; ദൃശ്യങ്ങള്‍ പുറത്ത്
X

ലഖ്‌നൗ: സീതാപുരില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി അധ്യാപകന് നേരെ വെടിയുതിര്‍ത്തു. അധ്യാപകനായ രാംസ്വരൂപിന് നേരെയാണ് വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തത്. സഹപാഠിയുമായി വഴക്കിട്ടതിന് ശാസിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

സഹപാഠിയുമായുണ്ടായ തര്‍ക്കത്തില്‍ അധ്യാപകന്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് അസ്വസ്ഥനായ വിദ്യാര്‍ത്ഥി തോക്കുമായി അധ്യാപകനെ പിന്‍തുടരുകയായിരുന്നു. ഇത് കണ്ട അധ്യാപകന്‍ തോക്ക് പിടിച്ചു വാങ്ങാന്‍ നോക്കുമ്പോഴാണ് വെടിയുതിര്‍ത്തത്. ഈ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്.

അതേസമയം താന്‍ ശാസിച്ചതില്‍ വിദ്യാര്‍ഥി ഇത്രത്തോളം അസ്വസ്ഥനാകുമെന്ന് കരുതിയില്ലെന്ന് അധ്യാപകന്‍ പറഞ്ഞു. നിലവില്‍ അധ്യാപകന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എഎസ്പി രാജീവ് ദീക്ഷിത് വ്യക്തമാക്കിയിട്ടുണ്ട്.

STORY HIGHLIGHTS: Upset by the reprimand, the student fired at the teacher; The visuals are out

Next Story