Top

ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിഎസ്പി ഇല്ലാതാവുന്നോ ? യുപിയിലെ പ്രകടനം പറയുന്നത്

10 March 2022 8:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിഎസ്പി ഇല്ലാതാവുന്നോ ? യുപിയിലെ പ്രകടനം പറയുന്നത്
X

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അവസാന ചിത്രം വ്യക്തമായിരിക്കെ ബഹുജൻ സമാജ് പാർട്ടിയുടെ പൂർണപതനത്തിന്റെ നേർക്കാഴ്ചയാണ് കാണാനാവുന്നത്. ഉത്തർപ്രദേശിൽ 3 സീറ്റുകളിൽ മാത്രമാണ് ബിഎസ്പി മുന്നേറുന്നത്. പഞ്ചാബിൽ സീറ്റുകളേ ലഭിച്ചിട്ടില്ല. ഉത്തരാഖണ്ഡിൽ ഒരു സീറ്റും.

യുപിയിൽ പടിഞ്ഞാറൻ, കിഴക്കൻ ഭാ​ഗങ്ങളിൽ ശക്തമായ അടിത്തറയുണ്ടായിരുന്ന ബിഎസ്പിയുടെ പ്രകടനം 2017 നേക്കാൾ ശോചനീയമാണ്. 2017 ൽ 19 സീറ്റുകൾ ബിഎസ്പിക്ക് നേടാനായിരുന്നു. 22.3 ശതമാനം വോട്ടാണ് അന്ന് നേടാനായത്. ഇത്തവണ 12 ശതമാനം വോട്ട് വി​​ഹിതത്തിലേക്ക് ചുരുങ്ങി. 20 ശതമാനത്തിൽ താഴെ ബിഎസ്പിയുടെ വോട്ട് വിഹിതം താഴില്ലെന്ന അനുമാനവും ഇത്തവണ തെറ്റി. 2007 ലാണ് യുപിയിൽ അവസാനമായി ബിഎസ്പി സർക്കാർ അധികാരത്തിൽ വന്നത്. 403 സീറ്റുകളിൽ 206 സീറ്റുകൾ ബിഎസ്പി അന്ന് നേടി. അത് ശേഷം ഓരോ നിയമസഭാ തെരഞ്ഞെടുപ്പിലും ബിഎസ്പി താഴേക്ക് പോയി. 2012 ലെ തെരഞ്ഞെടുപ്പിൽ 80 സീറ്റുകൾ ബിഎസ്പി നേടി. 2017 ൽ ഇത് 19 ആയി ചുരുങ്ങി. ഇത്തവണയാകത്തെ പത്ത് സീറ്റുകൾക്ക് താഴെ.

യുപി രാഷ്ട്രീയത്തിൽ നിന്നും ബിഎസ്പി അപ്രത്യക്ഷമാവുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ജാട്ട് സമുദായം വലിയ തോതിൽ ബിഎസ്പിയെ കൈവിട്ടിരിക്കുന്നു. ബിഎസ്പി അശക്തമായിരിക്കുന്നു എന്ന തോന്നൽ ജാട്ട് സമുദായത്തിന് വന്നിട്ടുണ്ട്. ഇത് മൂലം ബിഎസ്പി വോട്ടുകൾ ബിജെപിയിലേക്ക് പോയി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജാട്ട് സമുദായം ബിജെപിയുടെ ധനക്ഷേമ പദ്ധതികളിൽ ആകൃഷ്ടരാവുകയും ചെയ്യുന്നു.

story highlight: up assembly election result shows bsp decline in indian politics

Next Story