Top

'ബിജെപിക്ക് ജനങ്ങളുടെ അനുഗ്രഹമുണ്ട് '; ഉത്തര്‍പ്രദേശിലെ കൂട്ടരാജിയില്‍ കാര്യമില്ലെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍

ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യും.

14 Jan 2022 5:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപിക്ക് ജനങ്ങളുടെ അനുഗ്രഹമുണ്ട് ; ഉത്തര്‍പ്രദേശിലെ കൂട്ടരാജിയില്‍ കാര്യമില്ലെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍
X

ഉത്തര്‍പ്രദേശിലെ യോഗ മന്ത്രിസഭയിലെ മന്ത്രിമാരടക്കമുളള ബജെപി നേതാക്കളുടെ രാജിയില്‍ വലിയ കാര്യമില്ലന്ന് പ്രതികരിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. ബിജെപിക്ക് ജനങ്ങളുടെ അനുഗ്രഹമുണ്ടെന്നും മന്ത്രി പറഞ്ഞു. പിന്നാക്ക വിഭാഗക്കാരായ മന്ത്രിമാരടക്കം രാജിവെച്ച് പുറത്തുപോയതിനെക്കുറിച്ചുളള മാധ്യമപ്രവര്‍കത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നരേന്ദ്ര സിങ് തോമര്‍.

' ഉത്തര്‍ പ്രദേശിലെ മന്ത്രിമാരടക്കമുളള ബിജെപി നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ വലിയ കാര്യമില്ല. ബിജെപിക്ക് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ജനങ്ങളുടെ അനുഗ്രഹമുണ്ട്. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്ന്' നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.

അതേസമയം, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് പിന്നാലെ കൂട്ടരാജി തുടരുകയണ്. യോഗി സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രിയും ഉടന്‍ രാജിവെച്ചേക്കും. ആയൂഷ് മന്ത്രി ധരം സിംഗ് സൈനിയാണ് പുതിയതായി രാജിക്കൊരുങ്ങുന്നത്. മന്ത്രിയുടെ ഔദ്യോഗിക വസതിയും സുരക്ഷയും ഒഴിവാക്കി കഴിഞ്ഞു. നേരത്തെ രണ്ട് മന്ത്രിമാരുള്‍പ്പെടെ ആറ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് രാജിവെച്ച മന്ത്രി മൗര്യയുടെ അടുത്ത അനുയായിയാണ് സൈനി. തനിക്കൊപ്പം കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് മൗര്യയുടെ വാക്കുകള്‍ അടിവരയിട്ടാണ് പുതിയ രാജി. ദളിത്, പിന്നോക്ക വിഭാഗങ്ങളോടുള്ള യോഗി ആതിഥ്യനാഥ് സര്‍ക്കാരിന്റെ മനോഭാവത്തില്‍ അതൃപ്തി അറിയിച്ചാണ് എംഎല്‍എ മുകേഷ് വര്‍മ്മ രാജിവെച്ചത്. നേരത്തെ രണ്ട് ഒബിസി നേതാക്കളായ മന്ത്രിമാര്‍ സമാന കാരണം ചൂണ്ടിക്കാണിച്ച് രാജിവെച്ചിരുന്നു. പാര്‍ട്ടി വിട്ട നേതാക്കള്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ഇതുവരെ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ 7 എംഎല്‍എമാരാണ് യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് രാജിവെച്ചിരിക്കുന്നത്.

Next Story

Popular Stories