കേന്ദ്ര ബജറ്റ് 2023: ടിവിക്കും മൊബൈല്‍ ഫോണിനും വില കുറയും; സ്വര്‍ണത്തിനും വെള്ളിക്കും വസ്ത്രത്തിനും വില കൂടും
ടെലിവിഷന്‍ പാനലുകള്‍ക്കുള്ള തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. തീരുവ 2.5 ശതമാനമാണ് കുറയുക
1 Feb 2023 8:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചു. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയ്ക്ക് വില കുറയും. ടെലിവിഷന്‍ പാനലുകള്‍ക്കുള്ള തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. തീരുവ 2.5 ശതമാനമാണ് കുറയുക.
മൊബൈല്‍ നിര്‍മ്മാണ സാമഗ്രികളുടെ തീരുവയും കുറച്ചിട്ടുണ്ട്. ഇതോടെ മൊബൈല്‍ ഫോണുകളുടെ വിലയും കുറയും. ഇലക്ട്രിക് കിച്ചണ്‍, ഹീറ്റ് കോയില്‍ എന്നിവയുടേയും വില കുറയും. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളുടെ വിലയില്‍ കുറവുണ്ടാകും. ക്യാമറ ലെന്‍സിന്റെ കസ്റ്റംസ് തീരുവ കുറച്ചു. കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയണ്‍ ബാറ്ററി എന്നിവയുടെ വിലയും കുറയും.
സിഗരറ്റുകള്‍ക്ക് വിലകൂടും. സ്വര്‍ണം, വെള്ളി, വജ്രം എന്നിവയ്ക്കും വില കൂടും. വസ്ത്രങ്ങളുടെ വില വര്‍ധിക്കും. കോംപൗണ്ടിങ് റബറിന്റെ തീരുവയും വര്‍ധിച്ചു.
Story Highlights: Union Budget Gold And Silver Price Will Increase