Live Blog: ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി, നികുതി സ്ലാബുകള്‍ അഞ്ചെണ്ണം
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രഖ്യാപിക്കുന്ന ബജറ്റില്‍ ജനപ്രിയ പദ്ധതികളേറെയുണ്ടാകുമെന്നാണ് വിലയിരുത്തല്‍
1 Feb 2023 5:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. സമ്പദ്ഘടന ശരിയായ ദിശയിലെന്ന് ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റാണ് ഇതെന്നും അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റാകും ബജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി.
ഇത് അഞ്ചാം തവണയാണ് നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണയും പേപ്പര്‍ലെസ്സ് ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. അച്ചടിച്ച കോപ്പി ഉണ്ടായില്ല. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആപ്പില്‍ ബജറ്റ് ലഭ്യമാക്കും.
ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി. ഏഴ് ലക്ഷം വരെ നികുതി വേണ്ട. നികുതി സ്ലാബുകള്‍ അഞ്ചെണ്ണമാക്കി നിജപ്പെടുത്തി. 3-6 ലക്ഷം വരെ 5 ശതമാനമാണ് നികുതി. 6-9 ലക്ഷം വരെ 10 ശതമാനം, 9-12 ലക്ഷം വരെ 15 ശതമാനം, 12-15 ലക്ഷം വരെ 20 ശതമാനവുമാണ് നികുതി.
Story Updates: Union Budget 2023 Live Updates
Live Updates
- 1 Feb 2023 6:44 AM GMT
ടിവിക്ക് വില കുറയും
ടിവി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ഇളവ്
ഇലക്ട്രിക് കിച്ചണ്‍, ഹീറ്റ് കോയില്‍ എന്നിവയുടേയും വില കുറയും
- 1 Feb 2023 6:43 AM GMT
അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി നിരക്കുകള്‍ 21ല്‍ നിന്ന് 13 ശതമാനമാക്കി കുറയ്ക്കും
- 1 Feb 2023 6:41 AM GMT
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിക്ഷേപ പദ്ധതി
മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപ പരിധി 30 ലക്ഷമായി ഉയര്‍ത്തി