യുക്രൈന് പ്രതിസന്ധി; ഇന്ത്യക്കാര്‍ക്ക് സുരക്ഷിത പാതയൊരുക്കുമെന്ന് റഷ്യ
മാനുഷിക പരിഗണന നല്കി യുക്രൈനില്‍ കുടുങ്ങിയവര്‍ക്ക് തിരികെയെത്താന്‍ സുരക്ഷിത പാതയൊരുക്കാമെന്ന് റഷ്യ അറിയിച്ചത്.
2 March 2022 10:39 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള രക്ഷാ ദൗത്യവുമായി സഹകരിക്കാമെന്ന് റഷ്യ. ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ ഡെനീസ് അലിപോവാണ് രക്ഷാ പ്രവര്‍ത്തനത്തിന് സന്നദ്ധത അറിയിച്ചത്. റഷ്യയുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ലഭിച്ചെങ്കും ദൗത്യം എപ്പോള്‍ മുതല്‍ പ്രാവര്‍ത്തികമാകും എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല.
യുക്രൈന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ റഷ്യ വഴി തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യ പലവട്ടം റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോടുള്ള ഒരു അനുകൂല നിലപാട് റഷ്യ കൈക്കൊണ്ടിരുന്നില്ല. തുടര്‍ന്നാണ് മാനുഷിക പരിഗണന നല്കി യുക്രൈനില്‍ കുടുങ്ങിയവര്‍ക്ക് തിരികെയെത്താന്‍ സുരക്ഷിത പാതയൊരുക്കാമെന്ന് റഷ്യ അറിയിച്ചത്.
ഇതുവഴി ഖര്‍ഖീവ്, സുമി നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന നാലായിരത്തോളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റഷ്യ വഴി പുറത്ത് എത്തിക്കാനുള്ള ആലോചനയാണ് പുരോഗമിക്കുന്നത്. അതിന് സാധ്യമയാല് വലിയ പ്രതിസന്ധിക്കാകും അവസാനമാകുക. റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ നേരത്തെ യുക്രൈന് അതിര്‍ത്തികളിലേക്ക് എത്തിയിരുന്നെങ്കിലും ഇവര്‍ക്ക് റഷ്യന്‍ ഉദ്യോഗസ്ഥരില്‍ അനുകൂല മറുപടിയൊന്നും തന്നെ ലഭ്യമായിരുന്നില്ല.
ഖാര്‍കീവില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യ റഷ്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. യുക്രൈന് വിഷയത്തില്‍ റഷ്യയ്ക്കെതിരെ ഇന്ത്യ നിലുപാട് കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് നടപടയെന്നാണ് സൂചന.
STORY HIGHLIGHTS: Ukraine crisis Russia promises safe passage for Indians
'ഉദിച്ചുയരുന്ന ശക്തി'; യുക്രൈനില്‍ നിന്ന് എല്ലാവരേയും തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്ന് മോദി
യുക്രൈനില്‍ റഷ്യയുടെ അധിനിവേശം ഏഴാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. അതേസമയം, യുക്രൈനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിപ്പെട്ടവരെ പൂര്‍ണ്ണമായും തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയുന്നില്ലെന്ന വിമര്‍ശനം ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. ഇന്ത്യന്‍ എംബസി പലപ്പോഴും പ്രധാനപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാവുന്നില്ലെന്ന് കഴിഞ്ഞ ദിവസം അവിടെ കുടുങ്ങിയ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. ഭക്ഷണവും വെള്ളവും വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നില്‍ക്കുകയായിരുന്ന കര്‍ണ്ണാടക സ്വദേശി റഷ്യന്‍ ഷെല്ലിംഗില്‍ മരണപ്പെട്ട സംഭവം ഇന്ത്യയുടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കെതിരെ കൂടുതല്‍ വിമര്‍ശനത്തിന് കാരണമായി. ഇതിനിടെയാണ് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യ ഉദിച്ചുയരുന്നൊരു ശക്തിയാണെന്നും അതിനാല്‍ തീര്‍ച്ചയായും ഇന്ത്യയ്ക്ക് യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സാധിക്കും എന്നായിരുന്നു മോദിയുടെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ ആറാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രചാരണ പരിപാടിയിലായിരുന്നു മോദിയുടെ പരാമര്‍ശം.
'സൈന്യത്തിന്റെ ധീരകൃത്യങ്ങളേയും മെയ്ക്ക് ഇന്‍ ഇന്ത്യയേയും ചോദ്യം ചെയ്തവര്‍ക്ക് രാജ്യത്തെ ശക്തമാക്കാന്‍ സാധിക്കില്ല. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടികളും ഓപ്പറേഷന് ഗംഗയ്ക്ക് കീഴില്‍ നടപ്പിലാക്കി വരികയാണ്. ആയിരത്തിലേറെ പൗരന്മാരെ തിരിച്ചെത്തിച്ചു കഴിഞ്ഞു. ദൗത്യത്തിന് വേഗം കൂട്ടാന്‍ നാല് മന്ത്രിമാരെ രാജ്യം അവിടേയ്ക്ക് അയച്ചുകഴിഞ്ഞു'. ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചെത്തിക്കലിനായി ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുക്രൈനിലുള്ള ഇന്ത്യക്കാരെ രക്ഷിക്കുന്നതിന്റെ ഭാഗമായി റഷ്യയിലെ ഇന്ത്യന്‍ എംബസി സംഘം അതിര്‍ത്തിയിലെത്തിയെന്ന് വിദേശകാര്യസെക്രട്ടറി അറിയിച്ചു. ഖാര്‍ഖീവ്, സുമി മേഖലയില്‍ കുടുങ്ങിയ 4000 പേരെ ഒഴിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. യുക്രൈനിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്കും കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കുമെന്ന് വിദേശകാര്യസെക്രട്ടറി അറിയിച്ചു. ഇന്നലെ പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.