Top

'ഉദയ്പുര്‍ കൊലപാതകത്തിലെ പ്രതിയുടെ ബിജെപി ബന്ധം എല്ലാവര്‍ക്കും അറിയാം'; വിശദീകരണം വേണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി

12 July 2022 5:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉദയ്പുര്‍ കൊലപാതകത്തിലെ പ്രതിയുടെ ബിജെപി ബന്ധം എല്ലാവര്‍ക്കും അറിയാം; വിശദീകരണം വേണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി
X

ജയ്പൂര്‍: ഉദയ്പുര്‍ കൊലപാതകക്കേസിലെ പ്രതികള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ നേതാക്കള്‍ വിശദീകരണം നല്‍കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേസിലെ ഒരു പ്രതിക്ക് ബിജെപിയുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം വിഭാഗത്തില്‍പ്പെട്ട വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവര്‍ വാടക നല്‍കുന്നില്ലെന്ന് ആരോപിച്ച് വീട്ടുടമ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തകരാണെന്നും കേസ് നല്‍കരുതെന്നും ഇവര്‍ വീട്ടുടമയോട് ആവശ്യപ്പെട്ടിരുവെന്ന് ഗെലോട്ട് ആരോപിച്ചു.

അതേസമയം, രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ആരോപണം ബിജെപി നേതൃത്വം തള്ളി. കേസിലെ മുഖ്യപ്രതി റിയാസ് അഖ്താരി ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കനയ്യ ലാലിന്റെ ക്രൂരമായ കൊലപാതകം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പ്രവാചക നിന്ദ നടത്തിയ ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മ്മയെ പിന്തുണച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. പരസ്യമായാണ് കനയ്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

STORY HIGHLIGHT: 'Udaipur murder suspect's BJP connection is known to everyone'; Rajasthan Chief Minister wants an explanation

Next Story