Top

ദസറ ആഘോഷം; ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

പരുക്കേറ്റ 16 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

15 Oct 2021 3:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദസറ ആഘോഷം; ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍
X

ചത്തീസ്ഗഢില്‍ ദസറ ആഘോഷത്തിനിടയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആളുകള്‍ക്കിടയിലേക്ക് വാഹനമിടിച്ചു കയറ്റിയ ബബുല്‍ വിശ്വകര്‍മ്മ, ശിശുപാല്‍ സാഹു എന്നിവരാണ് അറസ്റ്റിലായത്. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് ദുര്‍ഗ വിഗ്രഹവുമായി പോയ വിശ്വാസികള്‍ക്കിടയിലേക്ക് വാഹനമെത്തിയതെന്നതില്‍ ഉള്‍പ്പെടെ അന്വേഷണം ആരംഭിച്ചു. അതേസമയം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അന്വഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 20തിലധികം പേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. റായ്പൂരിലെ ജയ്ഷ്പൂര്‍ നഗറിലായിരുന്നു അപകടം ഉണ്ടായത്. പരുക്കേറ്റ 16 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പരിക്കേറ്റവരെ പാതല്‍ഗാവോണ്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ വാഹനം ആള്‍ക്കൂട്ടത്തിലേക്കെത്തുന്ന ഞെട്ടിക്കുന്ന വീഡിയോയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

അമിത വേഗതയില്‍ ആളുകള്‍ക്കിടയിലേക്ക് ഇടിച്ചു കയറിയ കാറില്‍ കഞ്ചാവ് ശേഖരം ഉണ്ടായിരുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


Next Story