Top

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

28 April 2022 2:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു
X

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. സൈന്യം രണ്ട് ഭീകരരെ വധിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു പുല്‍വാമ മേഖലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരും 2022 മാര്‍ച്ച്ഏപ്രില്‍ മാസങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കെതിരായ ആക്രമണ പരമ്പരയില്‍ ഉള്‍പ്പെട്ടവരാണെന്ന് കശ്മീര്‍ പൊലീസ് ഐജിപി കശ്മീര്‍ വിജയ് കുമാര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ നിന്ന് എകെ 47 തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. അല്‍ ബദാര്‍ എന്ന സംഘടനയുടെ പ്രവര്‍ത്തരാണ് ഇവരെന്നാണ് വിലയിരുത്തല്‍ എന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

നേരത്തെ, പുല്‍വാമയിലെ മിത്രിഗാം മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി കശ്മീരിന്റെ വിവിധ മേഖലകളില്‍ ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജമ്മു കശ്മീരിലെ സുഞ്ജ്വാന്‍ മേഖലയില്‍ ഏപ്രില്‍ 22 നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സുഞ്ജ്വാന്‍ മേഖലയിലെ സൈനിക ക്യാമ്പിന് സമീപത്തായിരുന്നു ഏറ്റുമുട്ടല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടല്‍ തുടരുകയാണ്.

മാരകായുധങ്ങളുമായി ഭീകരര്‍ മേഖലയിലെത്തിയെന്ന രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിനിടെ ആയിരുന്നു ഏറ്റുമുട്ടല്‍.

Content Highlight: Two Militants Killed in Overnight Encounter Kashmir Pulwama

Next Story