Top

തൃപുര സംഘര്‍ഷം; വനിത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്, നടപടി വിഎച്ച്പി പരാതിയില്‍

മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

14 Nov 2021 5:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃപുര സംഘര്‍ഷം; വനിത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്, നടപടി വിഎച്ച്പി പരാതിയില്‍
X

തൃപുര സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് വനിത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എച്ച് ഡബ്ല്യു ന്യൂസ് നെറ്റ്‌വര്‍ക്കിലെ(HW News Network) സ്മൃദ്ധി ശകുനിയ, സ്വര്‍ണ്ണ ഝാ എന്നിവര്‍ക്കെതിരെയാണ് തൃപുര പൊലീസ് കേസെടുത്തത്. മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വിശ്വഹിന്ദു പരിഷത്തിന്റെ പരാതിയിലാണ് തൃപുര പൊലീസ് നടപടി സ്വീകരിച്ചത്.

ഡല്‍ഹിയില്‍ നിന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിത മാധ്യമപ്രവര്‍ത്തകര്‍ ഹോട്ടല്‍ മുറിയില്‍ കസ്റ്റഡിയലാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങാനിരിക്കെയാണ് വിഎച്ച്പിയുടെ പരാതിയില്‍ പൊലീസ് നടപടി സ്വീകരിച്ചത്.

ത്രിപുരയിലെ പാനിസാഗറില്‍ മസ്ജിദും കടകളും തകര്‍ത്ത സംഭവം റിപ്പോര്‍ട്ട് ചെയ്ത സ്മൃദ്ധി ശകുനിയ, സ്വര്‍ണ്ണ ഝാ എന്നിവര്‍ക്കെതിരെ കേസെടുത്തത്. മസ്ജിദ് തകര്‍ത്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം. ഉത്തര ത്രിപുരയിലെ പാനിസാഗര്‍ ചംതില്ല പ്രദേശത്ത് ഒക്ടോബര്‍ 26നാണ് അക്രമം നടന്നത്. ബംഗ്‌ളാദേശില്‍ ദുര്‍ഗ പൂജക്കിടെ ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്.

Next Story