ദളിത് വിദ്യാര്‍ത്ഥികളെ കൊണ്ട് ശൗചാലയം കഴുകിച്ചു; പ്രധാനാധ്യാപിക അറസ്റ്റില്‍
ദളിത് വിഭാഗത്തില്‍പ്പെട്ട ആറ് വിദ്യാര്‍ത്ഥികളെ കൊണ്ടായിരുന്നു ശൗചാലയം കഴുകിച്ചത്
4 Dec 2022 5:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചെന്നൈ: ദളിത് വിദ്യാര്‍ത്ഥികളെ കൊണ്ട് ശൗചാലയം കഴുകിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രധാനാധ്യാപിക അറസ്റ്റില്‍. തമിഴ്നാട് ഈറോഡിലുള്ള പഞ്ചായത്ത് യൂണിയന് സ്കൂളിലായിരുന്നു സംഭവം. സ്കൂള്‍ പ്രധാനാധ്യാപിക ഗീതാറാണിയാണ് ശനിയാഴ്ച അറസ്റ്റിലായത്.
ദളിത് വിഭാഗത്തില്‍പ്പെട്ട ആറ് വിദ്യാര്‍ത്ഥികളെ കൊണ്ടായിരുന്നു ഗീതാറാണി ശൗചാലയം കഴുകിച്ചത്. വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ രക്ഷകര്‍ത്താവ് നല്കിയ പരാതിയിലാണ് അറസ്റ്റ്. സംഭവം വിവാദമായതോടെ നവംബര്‍ 30ന് ഇവരെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
മകന് ഡെങ്കിപ്പനി വന്നതിനെ തുടര്‍ന്നാണ് ശൗചാലയം കഴുകിയ വിവരം വെളിപ്പെടുത്തിയതെന്ന് ഒരു കുട്ടിയുടെ മാതാവ് പറഞ്ഞു. ശൗചാലയം കഴുകുന്നതിനിടെയാണ് തന്നെ കൊതുക് കടിച്ചതെന്നായിരുന്നു അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടി പറഞ്ഞത്. പരാതിയെ തുടര്‍ന്ന് ബാലാവകാശ നിയമപ്രകാരവും പട്ടിക ജാതിക്കാര്‍ക്കെതിരായ പീഡനം തടയുന്നതിനുള്ള വകുപ്പ് പ്രകാരവുമാണ് പ്രധാനാധ്യാപികയ്ക്കെതിരെ കേസെടുത്തത്.
Story Highlights: Toilets were washed by Dalit students Aabsconding head teacher arrested
- TAGS:
- Arrest
- Erode
- Dalit Students