Top

രാജസ്ഥാനിലെ ക്ഷേത്രത്തില്‍ തിക്കുംതിരക്കും; മൂന്ന് സ്ത്രീകള്‍ മരിച്ചു, കുട്ടികള്‍ക്കുള്‍പ്പടെ പരുക്ക്

പ്രായമായൊരു സ്ത്രി കുഴഞ്ഞുവീണതാണ് പിന്നിലുള്ള മറ്റുള്ളവരും വീഴാന്‍ കാരണമായത്.

8 Aug 2022 5:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജസ്ഥാനിലെ ക്ഷേത്രത്തില്‍ തിക്കുംതിരക്കും; മൂന്ന് സ്ത്രീകള്‍ മരിച്ചു, കുട്ടികള്‍ക്കുള്‍പ്പടെ പരുക്ക്
X

ജയ്പൂര്‍: രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ഖാട്ടു ശ്യാം ക്ഷേത്രത്തിലുണ്ടയ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകള്‍ മരിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. തിരക്കിനിടയില്‍ പ്രായമായൊരു സ്ത്രി കുഴഞ്ഞുവീണതാണ് പിന്നിലുള്ള മറ്റുള്ളവരും വീഴാന്‍ കാരണമായത്.

തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം നടന്നതെന്ന് വാര്‍ത്ത എജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവരെ ജയ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്നാണ് അപകടം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച് വളരെ പ്രാധാന്യമുള്ള 'ഗ്യാറസ്' പ്രമാണിച്ചാണ് ആളുകള്‍ ഒത്തുകൂടിയത്ത്. പുലര്‍ച്ചെ നാലരയോടെയാണ് ക്ഷേത്രം തുറന്നത്, തുടര്‍ന്ന് ദര്‍ശനത്തിനായി ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതാണ് ജനത്തിരക്ക് വര്‍ദ്ധിക്കാൻ കാരണമായത്.

പ്രധാനമന്ത്രിയും മുഖ്യമന്ത്രി അശോക് ഗെലോട്ടും അനുശോചനം അറിയിച്ചു. ഖാട്ടു ശ്യാം ജി ക്ഷേത്രം രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. സംസ്ഥാന തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Story Highlights: Three women killed in a stampede at Khatu Shyam temple

Next Story