Top

ഒരാള്‍ ആര്‍എംപിഐ, ഒരാള്‍ എസ്എഫ്‌ഐ; പഞ്ചാബ് മന്ത്രിസഭയിലെ മൂന്ന് പേര്‍ മുന്‍ 'സഖാക്കള്‍'

21 March 2022 9:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരാള്‍ ആര്‍എംപിഐ, ഒരാള്‍ എസ്എഫ്‌ഐ; പഞ്ചാബ് മന്ത്രിസഭയിലെ മൂന്ന് പേര്‍ മുന്‍ സഖാക്കള്‍
X

അമൃത്‌സര്‍: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി പത്തംഗ മന്ത്രിസഭയില്‍ മൂന്ന് പേര്‍ തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലൂടെ. കുല്‍ദീപ് സിംഗ് ദാലിവാല്‍, ലാല്‍ ചന്ദ് കത്താറുചക്ക്, ഹര്‍പാല്‍ ചീമ എന്നിവരാണിത്.

തീവ്ര ഇടതുപക്ഷ വിദ്യാര്‍ത്ഥി നേതാവായാണ് ദാലിവാല്‍ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് സജീവമായത്. പഞ്ചാബ് സ്റ്റുഡന്റ് യൂണിയന്റെ സംസ്ഥാനത്തെ പ്രധാന നേതാവായിരുന്നു. 1985 മുതല്‍ 1990 വരെ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.

സിപിഐഎമ്മിന്റെ യുവജന സംഘടനയിലൂടെയാണ് കത്താറുചക്ക് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2001ല്‍ സംസ്ഥാനത്തെ സിപിഐഎം പിളര്‍ന്നപ്പോള്‍ മംഗത് റാം പസ്‌ലയോടൊപ്പം കത്താറുചക്ക് നിലയുറപ്പിച്ചു. പസ്ല വിഭാഗം പിന്നീട് ആര്‍എംപിഐ രൂപീകരിച്ചപ്പോള്‍ അതിന്റെ സംസ്ഥാന നേതാവായി. 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബോയ മണ്ഡലത്തില്‍ ആര്‍എംപിഐ സ്ഥാനാര്‍ത്ഥിയായിരുന്നു. പിന്നീട് ആംആദ്മി പാര്‍ട്ടിയിലെത്തുകയായിരുന്നു.

ഒരാള്‍ ആര്‍എംപിഐ, ഒരാള്‍ എസ്എഫ്‌ഐ; പഞ്ചാബ് മന്ത്രിസഭയിലെ മൂന്ന് പേര്‍ മുന്‍ 'സഖാക്കള്‍'ഹര്‍പാല്‍ ചീമ പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് നിയമബിരുദം നേടിയത്. അക്കാലത്ത് എസ്എഫ്‌ഐ നേതാവായിരുന്നു. 117 അംഗ നിയമസഭയില്‍ 92 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ ഭരണം പിടിച്ചത്.

Story Highlights: three of the 10 cabinet ministers started their political career with left movement


Next Story