ശക്തമായ മഴ; ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് മൂന്ന് മരണം, നാലു പേർ കുടുങ്ങികിടക്കുന്നു
9 Oct 2022 6:39 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹിയിലെ ലാഹോറി ഗെയ്റ്റിൽ കെട്ടിടം തകർന്നുവീണ് അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. നാലു പേർ കെട്ടിടത്തിനുളളിൽ കുടുങ്ങികിടക്കുകയാണ്. മരിച്ചവരിൽ ഒരാൾ നാലു വയസുകാരിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരുക്കേറ്റവരെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി ഏഴരക്കാണ് അപകടമുണ്ടായതെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ അറിയിച്ചു. അപകട സ്ഥലത്തേക്ക് അഞ്ച് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.
ഡൽഹിയിൽ ശനിയാഴ്ച ഉച്ച മുതൽ നിർത്താതെ മഴ പെയ്യുകയാണ്. പലയിടങ്ങളിലും വെളളം കയറിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ പ്രത്യേകിച്ച് മേൽപ്പാലങ്ങൾക്ക് താഴെയുള്ള റോഡുകളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്.
STORY HIGHLIGHTS: Three died and 4 Trapped After Building Collapses In Delhi
- TAGS:
- Delhi
- Heavy Rain