മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി; ഒരാള്‍ അറസ്റ്റില്‍
റിലയന്‍സ് ഫൗണ്ടേഷന്റെ ഹര്സ്കിസന്ദാസ് ആശുപത്രിയിലെ നമ്പറിലേക്കാണ് ഇന്ന് രാവിലെ പത്തരയോടെ ഭീഷണി കോളുകള്‍ വന്നത്
15 Aug 2022 11:15 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി. റിലയന്‍സ് ഫൗണ്ടേഷന്റെ ഹര്സ്കിസന്ദാസ് ആശുപത്രിയിലെ നമ്പറിലേക്കാണ് ഇന്ന് രാവിലെ പത്തരയോടെ ഭീഷണി കോളുകള്‍ വന്നത്. സംഭവവുമായി ബന്ധപ്പെട്ട് ദഹിസര്‍ പ്രദേശത്ത് നിന്ന് 50 വയസിനോടടുത്ത് പ്രായമുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്നിലധികം ഫോണ്‍കോളുകളാണ് ആശുപത്രിയിലേക്ക് വന്നത്. സംഭവത്തില്‍ റിലയന്‍സ് ഫൗണ്ടേഷന് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുകയാണെന്ന് മുംബൈ പൊലീസ് പറഞ്ഞു. സംഭവത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ ഉദ്യോഗസ്ഥരും ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടറും ഡി ബി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തി മൊഴി കൊടുത്തു.
കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലയയില് നിന്ന് സ്ഫോടക ശേഷിയുള്ള 20 ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണികത്തും അടങ്ങിയ ഒരു സ്കോര്‍പ്പിയോ കാര്‍ കണ്ടെത്തിയിരുന്നു. പൊലീസില്‍ വിവരമറിയച്ചിനെ തുടര്‍ന്ന് സച്ചിന് വാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എത്തി പരിശോധന നടത്തിയിരുന്നു.
Story highlights: Threat calls against Mukesh Ambani and his family; One person was arrested
- TAGS:
- Mukesh Ambani
- Reliance