മൊബൈല്‍ ടവറിനും ഇരുമ്പ് പാലത്തിനും പിന്നാലെ ഓടുന്ന ട്രെയിനില്‍ നിന്ന് എണ്ണ മോഷണവും; ബിഹാറിലെ വിചിത്രമായ മോഷണ പരമ്പര തുടരുന്നു
ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഡിപ്പോയിലേക്ക് എണ്ണയുമായി പോകുകയായിരുന്ന ഗുഡ്സ് ട്രെയ്നില്നിന്നാണ് എണ്ണ മോഷണം നടന്നത്
5 Dec 2022 3:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാട്ന: ബിഹാറില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് എണ്ണ മോഷ്ടിച്ച് കളളന്മാര്. ബിഹ്റ്റ റെയില്‍വേ സ്റ്റേഷന് സമീപത്തുളള റെയില്‍വേ ട്രാക്കിലാണ് സംഭവം. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഡിപ്പോയിലേക്ക് എണ്ണയുമായി പോകുകയായിരുന്ന ഗുഡ്സ് ട്രെയ്നില്നിന്നാണ് എണ്ണ മോഷണം നടന്നത്. ട്രെയിനില്‍ നിന്ന് എണ്ണ മോഷ്ടിച്ച് ബക്കറ്റിലാക്കുന്ന മോഷ്ടാക്കളുടെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ഒടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വേഗത്തിനനുസരിച്ച് സഞ്ചരിച്ച് മോഷ്ടാക്കള്‍ എണ്ണ ബക്കറ്റിലാക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. മോഷണം നടത്തുന്ന അഞ്ചിലധികം പേരാണ് വീഡിയോയിലുളളത്.
കുറച്ച് മാസങ്ങളായി ഇതുപോലുളള വിചിത്രമായ സംഭവങ്ങളാണ് ബിഹാറില്‍ നിന്ന് വരുന്നത്. ബിഹാറില്‍ നിന്നും ട്രെയിനിന്റെ എഞ്ചിന്, മൊബൈന്‍ കമ്പനിയുടെ ടവര്‍, റോഡ്, ഇരുമ്പ് പാലം എന്നിവ മോഷ്ടിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ നേരം ഇരുട്ടി വെളുത്തപ്പോള്‍ രണ്ട് കിലോമീറ്റര്‍ നീളമുളള റോഡ്, ഗോതമ്പ് കൃഷിയിടമായ സംഭവവും ബിഹാറിന് നിന്ന് പുറത്തുവന്നിരുന്നു.
STORY HIGHLIGHTS: Thieves stole oil from a train running in Bihar
- TAGS:
- BIHAR
- goods train
- OIL THEFT