Top

'ഞങ്ങള്‍ ജലവകുപ്പ് ഉദ്യോഗസ്ഥരാണ്'; കള്ളന്‍മാര്‍ ഇരുമ്പ് പാലം അപ്പാടെ അടിച്ചുമാറ്റിയത് ഒട്ടും ധൃതിയില്ലാതെ

10 April 2022 12:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞങ്ങള്‍ ജലവകുപ്പ് ഉദ്യോഗസ്ഥരാണ്; കള്ളന്‍മാര്‍ ഇരുമ്പ് പാലം അപ്പാടെ അടിച്ചുമാറ്റിയത് ഒട്ടും ധൃതിയില്ലാതെ
X

ബിഹാർ: വീടുകളിലും ബാങ്കുകളിലും മറ്റും മോഷണം ന‌ടത്തുന്ന കള്ളൻമാർക്കിടയിൽ വ്യത്യസ്തരായി ബിഹാറിലെ ഒരു സംഘം മോഷ്ടാക്കൾ. സ്വർണമോ പണമോ വാഹനങ്ങളോ ഒന്നുമല്ല, 60 അ‌ടി നീളമുള്ള ഒരു ഇരുമ്പ് പാലമാണ് ഇവർ മോഷ്ടിച്ചത്. ബിഹാറിലെ അമിയവർ ​ഗ്രാമത്തിലാണ് സംഭവം നടന്നത്.

​ഗ്രാമത്തിലെ കനാലിന് കുറുകെയുള്ള ഇരുമ്പ് പാലം ജല വകുപ്പിലെ ആളുകളെന്ന പേരിലെത്തി പൊളിച്ച് മാറ്റുകയായിരുന്നു, പാലത്തിന്റെ ലോഹ ഭാ​ഗങ്ങൾ ഇവർ തൂക്കി വിറ്റെന്നാണ് പൊലീസിന്റെ അനുമാനം. മുപ്പത് വർഷം മുമ്പുണ്ടാക്കിയ പാലമായിരുന്നു ഇത്. ഉപയോ​ഗ ശൂന്യമായിരുന്നതിനാൽ അധികൃതർ ഇത് പൊളിച്ചു മാറ്റുകയായിരിക്കുമെന്നാണ് ​ഗ്രാമവാസികൾ കരുതിയത്. പാലം പൊളിച്ച് മാറ്റാൻ നാട്ടുകാർ നേരത്തെ ജല വകുപ്പിന് നിർദ്ദേശവും നൽകിയിരുന്നു. അതിനാൽ സംശയവും തോന്നിയില്ല.

വലിയ മെഷീനുകളുമായെത്തിയ സംഘം രണ്ട് ദിവസം കൊണ്ടാണ് പാലം പൊളിച്ചതെന്ന് ​ഗ്രാമവാസിയായ ​ഗാന്ധി ചൗധരി പറഞ്ഞു. ആരാണെന്ന് ചോദിപ്പോൾ ജലവകുപ്പ് പാലം പൊളിക്കാൻ നിയോ​ഗിച്ചവരാണെന്ന് പറയുകയും ചെയ്തു. പാലത്തിന്റെ ഇരുമ്പ് കഷ്ണങ്ങൾ കയറ്റിയ വാഹനം രണ്ട് ദിവസത്തിനുള്ളിൽ അപ്രത്യക്ഷമാവുകയും ചെയ്തു. സംഭവത്തിൽ പിന്നിൽ പ്രവർത്തിച്ചവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

story highlight: thieves dismantled and stole an iron bridge

Next Story