Top

'കോണ്‍ഗ്രസ് വിടുന്ന ചോദ്യം ഉദിക്കുന്നതേയില്ല'; ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളെ തള്ളി അശോക് ചവാന്‍

3 Sep 2022 10:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് വിടുന്ന ചോദ്യം ഉദിക്കുന്നതേയില്ല; ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളെ തള്ളി അശോക് ചവാന്‍
X

മുംബൈ: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളെ തള്ളി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍. താന്‍ കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തോട് അത്രയും കൂറുള്ള വ്യക്തിയാണെന്നും ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്ത അഭ്യൂഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി മുംബൈയില്‍ നിന്ന് യാത്ര തിരിക്കാനിരിക്കവേയാണ് അശോക് ചവാന്റെ പ്രതികരണം. 'ഞാന്‍ ഡല്‍ഹിയ്ക്ക് പോവുകയാണ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായുള്ള പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി പോവുകയാണ്. ബിജെപിയില്‍ ഞാന്‍ ചേരുമെന്ന അഭ്യൂഹങ്ങളെല്ലാം അടിസ്ഥാനമില്ലാത്തതാണ്. ഞാന്‍ കോണ്‍ഗ്രസ് വിടുന്നില്ല', അശോക് ചവാന്‍ പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളും ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബിജെപി നേതാവ് ആശിഷ് കുല്‍ക്കര്‍ണിയുടെ വസതിയില്‍ വെച്ച് അശോക് ചവാനും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കണ്ടുമുട്ടിയത് ചര്‍ച്ചയായിരുന്നു.

'ഗണേശോത്സവത്തിനിടെ നിരവധി പേര്‍ തന്നെ വിളിക്കാറുണ്ട്. ജനങ്ങളുടെ ഇത്തരം ക്ഷണങ്ങള്‍ ലഭിക്കുന്നത് അംഗീകാരമായാണ് കാണുന്നത്. അത് വളരെ കാലമായി നിലനില്‍ക്കുന്ന സംസ്‌കാരവും ആചാരവുമാണ്. അതില്‍ രാഷ്ട്രീയമൊന്നുമില്ല. ഫഡ്‌നാവിസുമായി രാഷ്ട്രീയമൊന്നും ചര്‍ച്ച ചെയ്തില്ല', കൂടിക്കാഴ്ചയെ കുറിച്ച് അശോക് ചവാന്‍ പറഞ്ഞു.

Story Highlights: There is no question of leaving Congress, says Ashok Chavan

Next Story