Top

17കാരിയെ പീഡിപ്പിച്ചു; മുന്‍ ഐപിഎല്‍ താരത്തിനെതിരെ കേസ്

17 വയസുകാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് സന്ദീപ് ലാമിച്ചാനെയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്

9 Sep 2022 11:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

17കാരിയെ പീഡിപ്പിച്ചു; മുന്‍ ഐപിഎല്‍ താരത്തിനെതിരെ കേസ്
X

കാഠ്മണ്ഡു: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ ഐപിഎല്‍ താരത്തിനെതിരെ കേസ്. നേപ്പാള്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ നായകനും ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മുന്‍ താരവുമായ സന്ദീപ് ലാമിച്ചാനെയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 17 വയസുകാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് സന്ദീപ് ലാമിച്ചാനെയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

സന്ദീപിന്റെ കടുത്ത ആരാധികയായിരുന്ന പെണ്‍കുട്ടിയുമായി സമൂഹ മാധ്യമങ്ങളിലൂടെ നിരവധി തവണ താരം ബന്ധപ്പെട്ടിരുന്നു. ഒരിക്കല്‍ പെണ്‍കുട്ടിയെ നേരില്‍ കാണാന്‍ സന്ദീപ് താത്പര്യം പ്രകടിപ്പിച്ചു. നേപ്പാള്‍ ക്രിക്കറ്റ് ടീം കെനിയയിലേക്കു പോകുന്നതിന്റെ തലേദിവസം ഓഗസ്റ്റ് 21ന് തനിക്കൊപ്പം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സന്ദീപ് ലാമിച്ചാനെ പെണ്‍കുട്ടിയെ ക്ഷണിക്കുകയായിരുന്നു. അന്ന് രാത്രി പെണ്‍കുട്ടിയെ കാഠ്മണ്ഡുവിലെ ഹോട്ടലില്‍ എത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

പെണ്‍കുട്ടിയുടെ പരാതിയില്‍ വിശദമായ അന്വേഷണത്തിന് ശേഷമാണ് കാഠ്മണ്ഡു പൊലീസ് താരത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

പെണ്‍കുട്ടിയുടെ പരാതിക്കു പിന്നാലെ സന്ദീപ് ലാമിച്ചാനെയെ നേപ്പാള്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുകയായിരുന്ന സന്ദീപ് കാഠ്മണ്ഡു കോടതി അറസ്റ്റ് വാറന്റ് പുറപെടുവിച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍വാങ്ങി.

STORY HIGHLIGHTS: The worshiper was tortured; FIR against IPL player

Next Story