Top

മൂന്നാം തരംഗത്തിന്റെ ശക്തി കുറയുന്നു; രോഗ ബാധിതർ കുറവെന്ന് കേന്ദ്ര നിരീക്ഷണം

രാജ്യത്ത് ഒരു വലിയ ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ എത്തിക്കാന്‍ സാധിച്ചു എന്നതാണ് രോഗവ്യാപനത്തിന്റെ തീവ്രത കുറയ്ക്കാനിടയാക്കിയത്.

27 Jan 2022 5:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൂന്നാം തരംഗത്തിന്റെ ശക്തി കുറയുന്നു; രോഗ ബാധിതർ കുറവെന്ന് കേന്ദ്ര നിരീക്ഷണം
X

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നുണ്ടെങ്കിലും മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രതിദിന കണക്കുകള്‍ നാല് ലക്ഷത്തിലധികമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കണക്കുകള്‍ മൂന്ന് ലക്ഷത്തിന് താഴെയെത്തുന്നുണ്ടെന്നd ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിന്റെ നിരീക്ഷണം.

രാജ്യത്ത് ഒരു വലിയ ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ എത്തിക്കാന്‍ സാധിച്ചു എന്നതാണ് രോഗവ്യാപനത്തിന്റെ തീവ്രത കുറയ്ക്കാനിടയാക്കിയത്. രാജ്യത്ത് എഴുപത് ശതമാനത്തിലധികം പേര്‍ക്കും വാക്‌സിന്‍ നല്‍കാനായെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ഫെബ്രുവരി പകുതിയോടെ അര്‍ഹരായവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള ശ്രമത്തിലാണെന്നും കേന്ദ്രം വ്യക്തമാക്കി.

നിലവില്‍ 22,23,018 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ രോഗബാധിതരില്‍ 5.55% ശതമാനം ആളുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. അതേസമയം, കൊവിഡ് വ്യാപനം പശ്ചാത്തലത്തില്‍ കേരളത്തിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗം ചേരും. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകരുടെ ഹാജര്‍, കുട്ടികളുടെ വാക്‌സിനേഷന്റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ ഡിഡി, ആര്‍ഡിഡി, എഡി തലത്തിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

Next Story