ചത്തീസ്ഗഡില്‍ ഒരു വര്‍ഷം മുമ്പേ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസും ബിജെപിയും; പദയാത്രയുമായി കോണ്‍ഗ്രസ്
30 Sep 2022 3:49 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റായ്പൂര്‍: അടുത്ത വര്‍ഷം ഡിസംബറില്‍ ചത്തീസ്ഗഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസും ബിജെപിയും. കഴിഞ്ഞ തവണ കോണ്‍ഗ്രസ് പരാജയപ്പെട്ട നിയമസഭ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മോഹന്‍ മാര്‍ക്കം.
ഗാന്ധി ജയന്തി ദിനം മുതല്‍ ഓരോ ബൂത്ത് തലത്തിലും നടക്കുന്ന പദയാത്രയുടെ മുന്നൊരുക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയാന്‍ വെള്ളിയാഴ്ച കോണ്‍ഗ്രസ് യോഗം ചേര്‍ന്നു. മുഖ്യമന്ത്രി ഭൂപേഷ് ഭാഗെലിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ നടപ്പിലാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിക്കുകയാണ് പദയാത്രകളുടെ ലക്ഷ്യമെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാവുമെന്ന് കരുതപ്പെടുന്ന നേതാക്കള്‍ക്കാണ് ഓരോ നിയോജക മണ്ഡലത്തിലെയും പദയാത്രകളുടെ മേല്‍നോട്ട ഉത്തരവാദിത്വം നല്‍കിയിരിക്കുന്നത്. പദയാത്രകള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
ബിജെപിയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പിന്നിലല്ല. ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിക്കാന്‍ ബിജെപി യോഗം വിളിച്ചിട്ടുണ്ട്. ബിജെപി തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ദേശീയ സംഘടന ജനറല്‍ സെക്രട്ടറിയുമായ ശിവപ്രകാശും സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള ഓം മാത്തൂരും യോഗത്തില്‍ പങ്കെടുക്കും.
അടുത്ത മൂന്ന് മാസത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ തീരുമാനിക്കും. കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കാത്ത തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്നാണ് ബിജെപി വിശദീകരണം. സംസ്ഥാനത്തെ 20 മുതല്‍ 25 നേതാക്കള്‍ മാത്രമാണ് ഈ യോഗത്തില്‍ പങ്കെടുക്കുകയെന്നാണ് വിവരം.
Story Highlights: The state units of the Congress and the BJP in Chhatisgarh are chalking out strategies and action plans for assembly elections