Top

ഡല്‍ഹിയിലുണ്ടായ തീപിടുത്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഇന്നലെ വൈകുന്നേരം ഡല്‍ഹിയിലെ മുണ്ടക് മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്ന് നിലകളുള്ള കെട്ടിടത്തിലാണ് വന്‍ തീ പിടുത്തമുണ്ടായത്

14 May 2022 12:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡല്‍ഹിയിലുണ്ടായ തീപിടുത്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: ഇന്നലെ 26 പേരുടെ മരണത്തിനിടയായ തീപിടിത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. ' ഡല്‍ഹിയിലെ തീപിടുത്തത്തില്‍ 26 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. ഞാന്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ' എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.

ഇന്നലെ വൈകുന്നേരം ഡല്‍ഹിയിലെ മുണ്ടക് മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്ന് നിലകളുള്ള കെട്ടിടത്തിലാണ് വന്‍ തീ പിടുത്തമുണ്ടായത്. 26 പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. കെട്ടിടത്തില്‍നിന്ന് അന്‍പതോളം പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് നിലകളുളള കെട്ടിടത്തിന്റെ രണ്ട് നിലകളിലായാണ് തീ പടർന്നത്. തീ അണയ്ക്കാൻ 24 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തുണ്ടായിരുന്നു.വൈകിട്ട് 4.40നാണ് തീപിടിത്തമുണ്ടായതെന്ന് ഡൽഹി ഫയർ സർവീസസ് ഉദ്യോഗസ്ഥർ പറഞ്ഞു. മെട്രോ സ്റ്റേഷന്റെ 544-ാം പില്ലറിന് സമീപമാണ് തീപിടിത്തം ആദ്യം കണ്ടതെന്ന് ഡിഎഫ്എസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു. ആദ്യം 10 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. പിന്നീട് തീ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ യൂണിറ്റുകൾ സ്ഥലത്ത് എത്തിക്കുകയായിരുന്നു.

Story highlights: The Prime Minister expressed his grief over the fire in Delhi



Next Story