Top

മുഖ്യ സൂത്രധാരൻ ലോറൻസ് തന്നെ; സിദ്ദു മൂസ് വാലെയുടെ കൊലപാതകത്തിൽ പൊലീസ്

അകാലി നേതാവ് വിക്കി മിദ്ദുഖേര കൊല്ലപ്പെട്ടതി​ന്റെ പ്രതികാരമായിട്ടാണ് സിദ്ദുവിനെ വധിച്ചതെന്നും ഡൽഹി പൊലീസ്

8 Jun 2022 7:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യ സൂത്രധാരൻ ലോറൻസ് തന്നെ; സിദ്ദു മൂസ് വാലെയുടെ കൊലപാതകത്തിൽ പൊലീസ്
X

ന്യൂഡൽഹി: ​ഗായകനും കോൺ​ഗ്രസ് നേതാവുമായ സിദ്ദു മൂസ് വാലെയുടെ കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാര​ൻ ലോറൻസ് ബിഷ്ണോയ് തന്നെയെന്ന് ഡൽഹി പൊലീസ്. അകാലി നേതാവ് വിക്കി മിദ്ദുഖേര കൊല്ലപ്പെട്ടതി​ന്റെ പ്രതികാരമായിട്ടാണ് സിദ്ദുവിനെ വധിച്ചതെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.

നിരവധി തവണ ചോദ്യം ചെയ്തിരുന്നെങ്കിലും ലോറൻസ് കുറ്റം സമ്മതിച്ചിരുന്നില്ല, അതേ സമയം ത​ന്റെ സംഘം കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നെന്നാണ് ലോറൻസ് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ, ഫേസ്ബുക്കിൽ മൂസ് വാലയുടെ കൊലപാതകത്തി​ന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഗോൾഡി ബ്രാർ എന്ന ​ഗുണ്ടാ സംഘവുമായി ബന്ധമുള്ള​തായി ലോറൻസ് സമ്മതിക്കുകയായിരുന്നു. പ്രതി ഇപ്പോൾ തിഹാർ ജയിലിലാണ്. കൊലപാതകത്തിൽ അ‍ഞ്ച് പേരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

സിദ്ദു ഉൾപ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചതിന് പിന്നാലെ മെയ് 29 നാണ് സിദ്ദു കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം പഞ്ചാബിലെ ജവഹർ കെ ഗ്രാമത്തിലേക്ക് ജീപ്പിൽ പോകുമ്പോഴാണ് സിദ്ദുവിന് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Story Highlights : The mastermind is Lawrence; Police in Sidhu Moose Wale murder case

Next Story