Top

13 വര്‍ഷം മുമ്പ് വളര്‍ത്തുനായ ആക്രമിച്ചു; ഉടമയ്ക്ക് ശിക്ഷ വിധിച്ച് കോടതി

റോഡ്‌വീലര്‍ ഇനത്തില്‍പ്പെട്ട നായയാണ് 72കാരനെ ആക്രമിച്ചത്

6 Feb 2023 7:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

13 വര്‍ഷം മുമ്പ് വളര്‍ത്തുനായ ആക്രമിച്ചു; ഉടമയ്ക്ക് ശിക്ഷ വിധിച്ച് കോടതി
X

മുംബൈ: 13 വര്‍ഷം മുമ്പ് മധ്യവയസ്‌കനെ വളര്‍ത്തുനായ കടിച്ച കേസില്‍ നായയുടെ ഉടമയ്ക്ക് ശിക്ഷ വിധിച്ച് കോടതി. മൂന്ന് മാസം തടവാണ് ശിക്ഷ. അക്രമകാരിയായ റോഡ്‌വീലര്‍ ഇനത്തില്‍പ്പെട്ട നായയാണ് 72കാരനെ ആക്രമിച്ചത്.

അക്രമ സ്വഭാവമുളള നായ്ക്കളെ പൊതു സ്ഥലങ്ങളില്‍ കൊണ്ടുവരുന്നത് മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുമെന്ന നിരീണത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. 2010മെയ് 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യാപാരിയായ സൈറസ് പേഴ്സി ഹോര്‍മുസ്ജിയെ അയാളുടെ ബന്ധുവായ കെര്‍സി ഇറാനിയുടെ വളര്‍ത്തുനായ ആക്രമിക്കുകയായിരുന്നു.

ഹോര്‍മുസും ഇറാനിയും തമ്മില്‍ വീടിന് പുറത്തുവെച്ച് സംസാരിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാകുകയും ഇത് കണ്ട ഇറാനിയുടെ റോഡ്‌വീലര്‍ ഹോര്‍മുസിനെ ആക്രമിക്കുകയുമായിരുന്നു. നായയുടെ ആക്രമണ സ്വഭാവരീതി അറിയുന്നതിനാല്‍ മറ്റുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്വമാണെന്നും സംഭവത്തില്‍ കോടതി പറഞ്ഞു.

STORY HIGHLIGHTS: The court sentenced the owner of the dog in the case of the pet dog biting the middle-aged man

Next Story