Top

ഗുജറാത്തിലെ 182 സീറ്റുകളിലേക്ക് കോണ്‍ഗ്രസിന് ലഭിച്ചത് 600 അപേക്ഷകള്‍; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനെ

16 Sep 2022 11:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുജറാത്തിലെ 182 സീറ്റുകളിലേക്ക് കോണ്‍ഗ്രസിന് ലഭിച്ചത് 600 അപേക്ഷകള്‍; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനെ
X

ഗാന്ധിനഗര്‍: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ആകെയുള്ള 182 സീറ്റുകളിലേക്ക് കോണ്‍ഗ്രസിന് ലഭിച്ചത് 600 സ്ഥാനാര്‍ത്ഥി അപേക്ഷകള്‍. അപേക്ഷകളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.

അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നതിന് വേണ്ടി സംസ്ഥാന കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മറ്റി അടുത്തയാഴ്ച ചേരും. സിറ്റിംഗ് എംഎല്‍എമാരില്‍ ഭൂരിഭാഗം പേര്‍ക്കും സീറ്റ് അനുവദിക്കും. വളരെ കുറഞ്ഞ പേരെ മാത്രമേ മാറ്റൂവെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

'ഇന്ന്(വെള്ളി) ആയിരുന്നു അപേക്ഷകള്‍ നല്‍കാനുള്ള അവസാന ദിവസം. ഞങ്ങള്‍ക്ക് 600ലധികം അപേക്ഷകളാണ് ലഭിച്ചത്. ജില്ലാ തലത്തില്‍ അതിനേക്കാളേറെ ലഭിച്ചിട്ടുണ്ട്. അടുത്ത കേന്ദ്ര നിരീക്ഷകരും സ്‌ക്രീനിംഗ് കമ്മറ്റിയും ചേര്‍ന്ന് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കും. ദേശീയ സമിതിയുടെ സര്‍വേകള്‍ കൂടാതെ സംസ്ഥാന കോണ്‍ഗ്രസ് സമിതിയും സര്‍വേകള്‍ നടത്തിയിട്ടുണ്ട്. പാര്‍ട്ടി പ്രത്യയശാസ്ത്രം പിന്തുടരുന്നവര്‍ക്കും വിജയസാധ്യതയുള്ളവര്‍ക്കും മാത്രമേ സീറ്റ് നല്‍കുകയുള്ളൂ.', മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് ദോഷി പറഞ്ഞു.

കഴിഞ്ഞ തവണ 182 സീറ്റുകളിലേക്കായി 1200 അപേക്ഷകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. സ്ഥാനാര്‍ത്ഥിയുടെ അംഗീകാരം, ജനപ്രീതി, സാമ്പത്തിക സാഹചര്യം എന്നിവയൊക്കെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇത്തവണ നിര്‍ണ്ണായകമാവും.

Story Highlights: The Congress party has received 600 applications for 182 seats at gujarat

Next Story