വിവാഹത്തിനായി കരുതിയ 75 ലക്ഷം രൂപ പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കാൻ നൽകി വധു
വിവാഹത്തിന് മുൻപും ഇക്കാര്യം പിതാവിനോട് അഞ്ജലി പറഞ്ഞിരുന്നു. തുടർന്നാണ് 75 ലക്ഷം രൂപ ഹോസ്റ്റൽ നിർമാണത്തിന് നൽകികൊണ്ട് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് സംഭാവന നൽകാൻ തീരുമാനിച്ചത്.
25 Nov 2021 4:10 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സ്ത്രീധനത്തിനായി കരുതി വച്ച പണം പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കാൻ നൽകി വധു. രാജസ്ഥാനിലാണ് സംഭവം. ബാർമാർ സ്വദേശിയായ കിഷോർ സിങ് കനോഡിന്റെ മകൾ അഞ്ജലി കൻവറുടെ വിവാഹത്തിനായി കരുതി വച്ചിരുന്ന 75 ലക്ഷം രൂപയാണ് പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കുന്നതിന് വേണ്ടി നൽകാൻ പിതാവിനോട് തന്നെ വധു അഭ്യർത്ഥിച്ചത്. നവംബർ 21 ന് നടന്ന വിവാഹച്ചടങ്ങിൽ പ്രവീൺ സിങ് ആണ് വരൻ.
വിവാഹത്തിന് മുൻപും ഇക്കാര്യം പിതാവിനോട് അഞ്ജലി പറഞ്ഞിരുന്നു. തുടർന്നാണ് 75 ലക്ഷം രൂപ ഹോസ്റ്റൽ നിർമാണത്തിന് നൽകികൊണ്ട് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് സംഭാവന നൽകാൻ തീരുമാനിച്ചത്. അഞ്ജലിയുടെ അഭ്യർത്ഥന പ്രകാരം പിതാവ് പണം നൽകുകയും ചെയ്തു. ഈ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അഞ്ജലിയെയും പിതാവിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിൽ എല്ലാം വാർത്തയും ചിത്രവും പങ്കു വച്ച് കഴിഞ്ഞു.